'ഞാന്‍ അതു ചെയ്യാന്‍ പാടില്ലായിരുന്നു, കയ്യടിക്കു വേണ്ടിയായിരുന്നു എല്ലാം';ആ സ്ത്രീവിരുദ്ധ സംഭാഷണങ്ങളില്‍ എനിക്ക് ദുഃഖമുണ്ട്; രഞ്ജി പണിക്കര്‍

'നീ വെറും പെണ്ണാണ്'എന്നൊക്കെ താന്‍ മുന്‍പെഴുതിയ സംഭാഷണങ്ങളില്‍ ഇപ്പോള്‍ ദുഃഖമുണ്ടെന്ന് രഞ്ജിപണിക്കര്‍. ഞാനൊരിക്കലും അങ്ങനെ എഴുതാന്‍ പാടില്ലായിരുന്നു.സിനിമയ്ക്ക് വേണ്ടിയാണ് അന്ന് അതൊക്കെ എഴുതിയത്.
 'ഞാന്‍ അതു ചെയ്യാന്‍ പാടില്ലായിരുന്നു, കയ്യടിക്കു വേണ്ടിയായിരുന്നു എല്ലാം';ആ സ്ത്രീവിരുദ്ധ സംഭാഷണങ്ങളില്‍ എനിക്ക് ദുഃഖമുണ്ട്; രഞ്ജി പണിക്കര്‍

കൊച്ചി: 'നീ വെറും പെണ്ണാണ്'എന്നൊക്കെ താന്‍ മുന്‍പെഴുതിയ സംഭാഷണങ്ങളില്‍ ഇപ്പോള്‍ ദുഃഖമുണ്ടെന്ന് രഞ്ജിപണിക്കര്‍. ഞാനൊരിക്കലും അങ്ങനെ എഴുതാന്‍ പാടില്ലായിരുന്നു.സിനിമയ്ക്ക് വേണ്ടിയാണ് അന്ന് അതൊക്കെ എഴുതിയത്. കിങിലെ മമ്മൂട്ടിയുടെ കഥാപാത്രം അങ്ങനെ പറയുമ്പോള്‍ കിട്ടുന്ന കയ്യടി മാത്രമായിരുന്നു അന്ന് ചിന്തിച്ചത്.അതില്‍ ഖേദമുണ്ട്. ഇന്ന്  സിനിമയ്ക്ക് സംഭാഷണം എഴുതിയാല്‍ ആ ഭാഷ ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 ആള്‍ക്കൂട്ടത്തിലിരുന്ന് സിനിമ കാണുന്ന ഒരു സ്ത്രീക്ക് അത്തരം സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരെ അപമാനിച്ചതായി തോന്നുന്നുവെങ്കില്‍ അത് എന്റെ ഭാഗത്ത് നിന്നുള്ള പിഴവാണ്. വളരെ വൈകി മാത്രമാണ് ഞാന്‍ അത് തിരിച്ചറിഞ്ഞത്. കരുതിക്കൂട്ടി അങ്ങനെ സംഭാഷണങ്ങള്‍ തിരുകി കയറ്റിയതല്ലായിരുന്നു. അന്ന് അത്തരം സംഭാഷണങ്ങള്‍ കേട്ട് കയ്യടിച്ചവര്‍ക്ക് പോലും പിന്നീടാണ് അതിലെ ശരികേട് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. 

  ചെമ്മാനെന്നും ചെരുപ്പുകുത്തിയെന്നും അണ്ടന്‍, അടകോടന്‍ തുടങ്ങിയ വാക്കുകളൊക്കെ സിനിമകളില്‍ താന്‍ ഉപയോഗിച്ചിരുന്നു. അത് ആളുകളെ വേദനിപ്പിക്കും എന്നൊക്കെ പിന്നീടാണ് മനസിലായത്. ആ വാക്കുകള്‍ ഇപ്പോള്‍ ഉപയോഗിക്കാതിരിക്കാന്‍  ശ്രദ്ധിക്കാറുണ്ടെന്നും ജാതിയുടെയോ ലിംഗത്തിന്റെ മറ്റൊന്നിന്റെയും തരത്തിലുള്ള വിവേചനങ്ങളില്‍  വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com