കല്‍പ്പനയുടെ അവസാന ചിത്രം 'ഇഡ്‌ലി' തിയേറ്ററുകളിലേക്ക് 

കല്‍പ്പനയെ ഇനി കാണാനാവില്ലെങ്കിലും കല്‍പ്പന കേന്ദ്രകഥാപാത്രമായെത്തുന്ന അവസാനചിത്രം ഇഡ്‌ലി തീയേറ്ററുകളിലേക്കെത്തുന്നതോടെ താരത്തെ നമുക്ക് ഒന്നുകൂടി കാണാം.
കല്‍പ്പനയുടെ അവസാന ചിത്രം 'ഇഡ്‌ലി' തിയേറ്ററുകളിലേക്ക് 

ലയാളികളെ ഏറെ ചിരിപ്പിച്ച് പിന്നീട് കരയിപ്പിച്ച് സിനിമാ മേഖലയില്‍ നിന്നും ഇറങ്ങിപ്പോയ താരമായിരുന്നു കല്‍പ്പന. നിഷ്‌കളങ്കമായ ഹാസ്യത്തിലൂടെ നാട്ടിന്‍പുറത്തുകാരിയായും വേലക്കാരിയായും പൊലീസായും പതിറ്റാണ്ടുകളോളം സിനിമയില്‍ നിറഞ്ഞാടി. കല്‍പ്പനയുടെ വിയോഗം പ്രേഷകര്‍ക്ക് അംഗീകരിക്കാന്‍ ഏറെ പ്രയാസമായിരുന്നു. കാരണം ആ നടി ആരാധകര്‍ക്കിടയില്‍ ഒരാളായി ജീവിക്കുകയായിരുന്നു. 

കല്‍പ്പനയെ ഇനി കാണാനാവില്ലെങ്കിലും കല്‍പ്പന കേന്ദ്രകഥാപാത്രമായെത്തുന്ന അവസാനചിത്രം ഇഡ്‌ലി തീയേറ്ററുകളിലേക്കെത്തുന്നതോടെ താരത്തെ നമുക്ക് ഒന്നുകൂടി കാണാം. ജൂലൈ 28ന് ചിത്രം തീയേറ്ററുകളിലെത്തും. ആര്‍കെ വിദ്യാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്‍പ്പനയ്‌ക്കൊപ്പം കോവൈ സരള, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരും പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഇന്‍ബ, ലില്ലി, ട്വിങ്കിള്‍ എന്നീ മോഷ്ടാക്കളുടെ വേഷത്തിലാണ് മൂവരും എത്തുന്നത്. സിനിമ തിയേറ്ററിലെത്തുമ്പോള്‍ കല്‍പ്പനയുടെ വിയോഗമാണ് തങ്ങളെ ഏറെ ദു:ഖിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കല്‍പ്പന ഒരു കുസൃതിയായിരുന്നു.

സെറ്റില്‍ ഞങ്ങള്‍ ഏറെ ആസ്വദിച്ചത് അവരുടെ സാന്നിധ്യമായിരുന്നു. ഇന്ന് ഈ സിനിമ നിങ്ങള്‍ക്ക് മുന്‍പില്‍ എത്തുമ്പോള്‍ കല്‍പ്പനയില്ല ശരണ്യ പൊന്‍വര്‍ണന്‍ പറഞ്ഞു. മാര്‍ട്ടിന്‍ പ്രകാട്ട് ചിത്രം ചാര്‍ലിയിലായിരുന്നു മലയാളത്തില്‍ കല്‍പ്പന അവസാനമായി അഭിനയിച്ചത്. ചെറിയതായിരുന്നെങ്കിലും ക്വീന്‍ മേരിയെന്ന കഥാപാത്രം പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. 

2016 ജനുവരി 25 ന് ഹൈദരാബാദില്‍ വച്ചാണ് കല്‍പ്പന മരിക്കുന്നത്. മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ച കല്‍പ്പന 'തനിച്ചല്ല ഞാന്‍' എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. നാടകപ്രവര്‍ത്തകരായ വിപി നായരുടേയും വിജയലക്ഷ്മിയുടേയും മകളാണ്. നടിമാരായ കലാരഞ്ജിനിയും ഉര്‍വശിയും സഹോദരിമാരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com