രണ്‍ബീര്‍ സഞ്ജുവാകാന്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്: വീഡിയോ കാണാം

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതം സിനിമയാകുമ്പോള്‍ രണ്‍ബീര്‍ കപൂര്‍ എന്ന നായകന്റെ ജീവിതം തന്നെ മാറിമറിയുകയാണ്.
രണ്‍ബീര്‍ സഞ്ജുവാകാന്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്: വീഡിയോ കാണാം

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതം സിനിമയാകുമ്പോള്‍ രണ്‍ബീര്‍ കപൂര്‍ എന്ന നായകന്റെ ജീവിതം തന്നെ മാറിമറിയുകയാണ്. ചിത്രം പ്രഖ്യാപിച്ചതു മുതല്‍ താരത്തെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളെല്ലാം ബോളിവുഡില്‍ വാര്‍ത്തയാണ്. ചിത്രം തിയേറ്ററുകളില്‍ ഗംഭീരമായി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ രണ്‍ബീറിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കയറിപ്പറ്റിയിരിക്കുകയാണ്. 

ബോളിവുഡ് സിനിമയുടെ അമരക്കാരായ 'കപൂര്‍' കുടുംബത്തിലെ ഇളമുറക്കാരനായ രണ്‍ബീര്‍ കപൂറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടി കൊണ്ടായിരിക്കും സഞ്ജു ഫിനിഷ് ചെയ്യുക എന്നാണ് ബോളിവുഡിലെ പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിച്ചിരുന്നു. അത് യാഥാര്‍ത്ഥ്യമാകുന്ന തരത്തിലാണ് സഞ്ജു മുന്നേറിക്കൊണ്ടിരിക്കുന്നത്.

ബിഗ്‌സ്‌ക്രീനില്‍ സഞ്ജയ് ദത്തായുള്ള ഗംഭീര മേക്കോവര്‍ പ്രേക്ഷകരെ കുറച്ചൊന്നുമല്ല അതിശയിപ്പിച്ചത്. ഇപ്പോഴിതാ എങ്ങനെയായിരുന്നു സഞ്ജുവായി രൂപം മാറിയതിനുപിന്നിലെ രഹസ്യം വെളിപ്പെടുത്തുന്ന മേക്കോവര്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ ചിത്രമായ റോക്കി മുതല്‍ ഖല്‍നായക്, മുന്നാ ഭായ് എംബിബിഎസ് തുടങ്ങി അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങള്‍ രണ്‍ബീറിലൂടെ ഓര്‍മിക്കാനാകും. സിനിമയിലെ ഒരുഭാഗത്തിനായി ശരീരഭാരം കൂട്ടുകയും ചെയ്തു.

സോനം കപൂര്‍, പരേഷ് റാവല്‍, മനീഷാ കൊയ്രാള, വിക്കി കൗശല്‍, അനുഷ്‌ക ശര്‍മ, ദിയാ മിര്‍സ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  5000ത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോക്കൊപ്പം വിനോദ് ചോപ്ര ഫിലിംസ്, രാജ്കുമാര്‍ ഹിറാനി ഫിലിംസ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ത്രീ ഇഡിയറ്റ്‌സ്, പികെ തുടങ്ങിയ സിനിമകളടെ സംവിധായകനാണ് രാജ്കുമാര്‍ ഹിറാനി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com