ഇതുപോലൊരു ചിത്രത്തില്‍ അഭിനയിക്കുക എന്നത് എന്റെ സ്വപ്‌നമായിരുന്നു: പ്രിയ ആനന്ദ്

കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളോളമായി സിനിമാ രംഗത്ത് സജീവമാണെങ്കിലും പ്രിയാ ആനന്ദ് എന്ന ഈ തെന്നിന്ത്യന്‍ സുന്ദരി ഒരു വര്‍ഷം മുന്‍പാണ് തന്റെ ആദ്യ മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഇതുപോലൊരു ചിത്രത്തില്‍ അഭിനയിക്കുക എന്നത് എന്റെ സ്വപ്‌നമായിരുന്നു: പ്രിയ ആനന്ദ്

ഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളോളമായി സിനിമാ രംഗത്ത് സജീവമാണെങ്കിലും പ്രിയാ ആനന്ദ് എന്ന ഈ തെന്നിന്ത്യന്‍ സുന്ദരി ഒരു വര്‍ഷം മുന്‍പാണ് തന്റെ ആദ്യ മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തിയ എസ്ര എന്ന ചിത്രത്തിലൂടെ ആയിരുന്നു അത്. പ്രിയയുടെ മലയാളത്തിലെ തുടക്കം ഒട്ടും മോശമായില്ല. 'കായംകുളം കൊച്ചുണ്ണി' എന്ന ഇതിഹാസ ചിത്രത്തിലൂടെയാണ് പ്രിയയുടെ രണ്ടാം വരവ്.

കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന 'കായംകുളം കൊച്ചുണ്ണി' എന്ന നന്‍മ നിറഞ്ഞ കള്ളന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും മോഹന്‍ലാലുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. കൊച്ചുണ്ണിയായി നിവിനും ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലുമെത്തുമ്പോള്‍ ഇവരോടൊപ്പം ഏറെ പ്രധാനപ്പെട്ട ഒരു വേഷം തന്നെയാണ് പ്രിയയ്ക്കുമുള്ളത്. ചിത്രീകരണ സമയത്ത് ഉണ്ടായ തന്റെ ഒരുപാട് നല്ല അനുഭവങ്ങളെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും പ്രിയ മനസ് തുറക്കുകയാണ്.

കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ 'ജാനകി' എന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കുന്നത്. സെറ്റില്‍ വെച്ചുള്ള പെരുമാറ്റം വെച്ച് നിവിന്‍ വളരെ രസകരമായ കഥാപാത്രത്തിനുടമയാണെന്നാണ് പ്രിയ പറയുന്നത്. മോഹന്‍ലാലിനെക്കുറിച്ച് പറയുമ്പോഴാണെങ്കില്‍ പ്രിയയ്ക്ക് നൂറ് നാവാണ്. 'ഹായ്' അയാം ലാല്‍, എന്ന് സ്വയം പരിചയപ്പെടുത്തിയാണ് മോഹന്‍ലാല്‍ പ്രിയയെ പരിചയപ്പെട്ടത്. ഏറെ പ്രശസ്തനായ ഒരു കലാകാരനില്‍ നിന്നും ഇത്ര എളിമ പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞ് പ്രിയ അതിശയപ്പെടുകയാണ്. തന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടതിലും താരാധിപത്യമില്ലാതെ സംസാരിച്ചതിലുമെല്ലാമുളള ആഹ്ലാദം പ്രിയ മറച്ചു വയ്ക്കുന്നില്ല.

പ്രിയ നായികയായും സഹനടിയായുമെല്ലാം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് കഴിവ് തെളിയിച്ചയാളാണ്. പക്ഷേ മലയാളത്തിലെ സിനിമാ സെറ്റിലെ ടീം വര്‍ക്കും കോര്‍ഡിനേഷനും പ്രഗത്ഭതയുമെല്ലാം കണ്ട് ആശ്ചര്യപ്പെടുകയാണ് ഈ നടി. 'സെറ്റിലെ ഓരോ ദിവസവും രസകരമായിരുന്നു. ഞാന്‍ യഥാര്‍ത്ഥത്തില്‍ ആ കഥാപാത്രമായി മാറുകയായിരുന്നു. ഇത്തരത്തിലൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നത്'- പ്രിയ പറഞ്ഞു.

ഇവിടെ ധാരാളം നല്ല സംവിധായകരും കഥകളുമുണ്ട്. വളരെ വ്യത്യസ്തമായ കഥകള്‍ കൈകാര്യം ചെയ്യുന്ന ഇടമാണ് മലയാള സിനിമ. സ്ത്രീകള്‍ക്ക് വളരെയേറെ പ്രാധ്ാന്യം നല്‍കുന്നുണ്ട്. പലതരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിക്കും ഇഷ്ടമാണ്. അതുപോലൊരു കഥാപാത്രമാണ് കായംകുളം കൊച്ചുണ്ണിയിലെ 'ജാനകി''- പ്രിയ പറഞ്ഞു. രണ്ട് മലയാളം സിനിമയില്‍ അഭിനയിച്ചപ്പോഴേക്കും മലയാളം പഠിക്കാനുള്ള താല്‍പര്യവും നടി പ്രകടിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ സംസാരിക്കാനറിയില്ലെങ്കിലും തന്റെ ഡയലോഗുകളെല്ലാം പ്രിയ കൃത്യമായി പഠിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com