ഇരുപത്തിയൊന്നാം നൂറ്റാണ്ട്: നോട്ട് എ ഡോണ്‍ സ്‌റ്റോറി

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നോട്ട് എ ഡോണ്‍ സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ട്: നോട്ട് എ ഡോണ്‍ സ്‌റ്റോറി

ദിക്ക് ശേഷം പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രം വരുന്നെന്ന വാര്‍ത്തകള്‍ നമ്മള്‍ കേട്ടതാണ്. ഇപ്പോഴിതാ ചിത്രത്തിന് പേരും നിശ്ചയിച്ചു കഴിഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നോട്ട് എ ഡോണ്‍ സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രണവിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. 

ഇരുപതാം നൂറ്റാണ്ട് എന്ന സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രത്തിനോട് പേരിന് സാമ്യമുള്ളതിനാണ് നോട്ട് എ ഡോണ്‍ സ്‌റ്റോറി എന്ന തലക്കെട്ട് ഉപയോഗിച്ചിരിക്കുന്നത്. ഇന്ന് കൊച്ചിയില്‍ വെച്ച് ചിത്രത്തിന്റെ പൂജ കഴിഞ്ഞു. മോഹന്‍ലാല്‍, ഭാര്യ സുചിത്ര, പ്രണവ് മോഹന്‍ലാല്‍, അരുണ്‍ ഗോപി, ടോമിച്ചന്‍ തുടങ്ങി സിനിമയുമായി ബന്ധപ്പെട്ടവര്‍ എല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയാണ്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കഥ സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com