ആലിയയുടെ ഹാന്‍ഡ്ബാഗിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍; ആ കാശിന് ഒന്നര വര്‍ഷം എന്നും പിസ കഴിക്കാമായരുന്നെന്ന് കണ്ടെത്തലും 

ആലിയ ബട്ട് അടുത്തിടെ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ഉപയോഗിച്ചിരുന്നതാണ് ഈ ഹാന്‍ഡ്ബാഗ്
ആലിയയുടെ ഹാന്‍ഡ്ബാഗിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍; ആ കാശിന് ഒന്നര വര്‍ഷം എന്നും പിസ കഴിക്കാമായരുന്നെന്ന് കണ്ടെത്തലും 

ഭിനയിക്കുന്ന സിനിമകള്‍ക്കും കഥാപാത്രങ്ങള്‍ക്കുമൊപ്പം തന്നെ ശ്രദ്ധനേടാറുണ്ട് താരങ്ങളുടെ ഫാഷന്‍ സെന്‍സും. ധരിക്കുന്ന വസ്ത്രം മുതല്‍ ചെറിയ ആക്‌സസറികള്‍ പോലും ഏറെ ശ്രദ്ധിക്കപ്പടാറുണ്ടെന്നതുകൊണ്ടുതന്നെ സസൂക്ഷമമാണ് പല താരങ്ങളും തങ്ങളുടെ സ്റ്റൈല്‍ തിരഞ്ഞെടുക്കുന്നത്. 

ഇടയ്ക്കിടെ താരങ്ങളുടെ ആക്‌സസറികളെ കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ ചെരിപ്പും സണ്‍ഗ്ലാസും ജാക്കറ്റുമൊക്കെയാണ് വിഷയമാകാറെങ്കില്‍ ഇക്കുറി ഒരു ഹാന്‍ഡ് ബാഗാണ് ഈ ചര്‍ച്ചകളില്‍ ഇടം കണ്ടെത്തിയിട്ടുള്ളത്. ബോളിവുഡ് നടി ആലിയ ബട്ട് അടുത്തിടെ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ഉപയോഗിച്ചിരുന്നതാണ് ഈ ഹാന്‍ഡ്ബാഗ്. എന്നാല്‍ ബാഗില്‍ അടയാളപ്പെടുത്തിയിരുന്ന ബ്രാന്‍ഡിന്റെ പേര് കണ്ടെത്തി അതിന്റെ വില തപ്പിയെടുത്തപ്പോഴാണ് ശെരിക്കും ഞെട്ടിയത്. 1.67ലക്ഷം രൂപയാണ് ലെതറില്‍ നിര്‍മിച്ചിരുന്ന ആലിയയുടെ ബാഗിന്റെ വില്. 

ഈ കണ്ടെത്തല്‍ പുറത്തുവന്നതോടെ ആ പണമുപയോഗിച്ച് എന്തെല്ലാം ചെയ്യാമായിരുന്നെന്നുള്ള അന്വേഷണവും പലരും ആരംഭിച്ചിരുന്നു. ഇതിനൊടുവില്‍ വന്ന ഉത്തരം അടുത്ത ഒന്നരവര്‍ഷം എല്ലാ ദിവസവും മുടങ്ങാതെ പിസ കഴിക്കാനുള്ള കാശുണ്ടായിരുന്നു എന്നാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com