രാജ്യത്ത് മുസ്‌ലിംകള്‍ക്ക് നേരെ ഉയരുന്ന വിദ്വേഷം അസ്വസ്ഥതയുണ്ടാക്കുന്നു: തപ്‌സി പാനു

രാജ്യത്ത് മുസ്‌ലിം വിഭാഗത്തിന് നേരെ ഉയര്‍ന്നുവരുന്ന വിദ്വേഷം അസ്വസ്ഥത ഉളവാക്കുന്നുവെന്ന് ചലച്ചിത്ര നടി തപ്‌സി പാനു. 
രാജ്യത്ത് മുസ്‌ലിംകള്‍ക്ക് നേരെ ഉയരുന്ന വിദ്വേഷം അസ്വസ്ഥതയുണ്ടാക്കുന്നു: തപ്‌സി പാനു

രാജ്യത്ത് മുസ്‌ലിം വിഭാഗത്തിന് നേരെ ഉയര്‍ന്നുവരുന്ന വിദ്വേഷം അസ്വസ്ഥത ഉളവാക്കുന്നുവെന്ന് ചലച്ചിത്ര നടി തപ്‌സി പാനു. തന്റെ പുതിയ ചിത്രമായ മുല്‍കിന്റെ ട്രെയിലര്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. മോദി സര്‍ക്കാരിന്റെ കാലത്ത് മുസ്‌ലിം വിഭാഗത്തെ ലക്ഷ്യം വച്ച് നടക്കുന്ന ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിയിരുന്നു തപ്‌സി. അത് വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നതാണ്. എന്റെ മാനേജറും ഡ്രൈവറും എല്ലാം മുസ്‌ലിംകളാണ്. ഇവരെല്ലാം  എന്നെ പ്രചോദിപ്പിക്കുന്നവരാണ്. ഒരു പ്രത്യേക മതത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നത് വല്ലാതെ അസ്വസ്ഥതയുളവാക്കുന്നതാണ്. ഈ സിനിമ ചെയ്യാനുള്ള പ്രധാന കാരണം തന്നെ ഇതാണ്-ത്പസി പറയുന്നു.രാജ്യത്ത് മുസ്‌ലിം വിഭാഗം അനുഭവിക്കുന്ന ദുരിതങ്ങള്‍ തുറന്നുകാട്ടുന്നതാണ് തപ്‌സിയുടെ പുതിയ ചിത്രം മുല്‍ക്. 

ഇന്ത്യ ഒരു വിഭിന്നത നിലനില്‍ക്കുന്ന രാജ്യമാണ്. മുമ്പും നമ്മള്‍ ഇത്തരം സംഘര്‍ഷങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ മുസ്‌ലിംകളോട് പോരാടിയിരുന്നു. സിഖുകള്‍ ഹിന്ദുക്കളോട് പോരാടിയിരുന്നു, സുന്നികളോട് ഷിയകളും താക്കൂറുകളോട് ബ്രാഹ്മണരും പോരാടിയിരുന്നു. അതിപ്പോഴും തുടരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അനുഭവ് സിന്‍ഹ പറഞ്ഞു. തപ്‌സിക്കൊപ്പം ഋഷി കപൂറും രജത് കപൂറും ചിത്രത്തില്‍ പ്രധാന വേങ്ങളിലെത്തുന്നുണ്ട്. ആഗസ്റ്റ് 3നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com