കീമോയ്ക്ക് മുന്‍പ് സൊണാലി തലമുടി മുറിച്ചു; ഈ വീഡിയോ നിങ്ങളുടെ കണ്ണ് നിറയ്ക്കും

പുതിയ ഹെയര്‍ സ്റ്റൈലില്‍ അതിമനോഹരിയാണ് സൊണാലി
കീമോയ്ക്ക് മുന്‍പ് സൊണാലി തലമുടി മുറിച്ചു; ഈ വീഡിയോ നിങ്ങളുടെ കണ്ണ് നിറയ്ക്കും

സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ബോളിവുഡ് നടി സൊണാലി ബേന്ദ്ര തന്റെ രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. താന്‍ ശുഭാപ്തി വിശ്വാസത്തിലാണെന്നും ക്യാന്‍സറിനെ യുദ്ധം ചെയ്തു കീഴടക്കുമെന്നും സൊണാലി തന്റെ ആരാധകരോട് പറഞ്ഞു. ഇപ്പോള്‍ പോരാട്ടത്തിനുള്ള തുടക്കം കുറിച്ചിരിക്കുകയാണ് താരസുന്ദരി. നീളമുള്ള തലമുടി മുറിച്ചുകൊണ്ടാണ് സൊണാലി തന്റെ പോരാട്ടം ആരംഭിച്ചിരിക്കുന്നത്.

നിറഞ്ഞ ചിരിയോടെ ആത്മവിശ്വാസത്തിലാണ് താരം ഇരിക്കുന്നതെങ്കിലും ആരുടേയും കണ്ണ് നിറയ്ക്കുന്നതാണ് വീഡിയോ. കീമോ തുടങ്ങുന്നതിന് മുന്‍പായാണ് താരം തലമുടി മുറിച്ചിരിക്കുന്നത്. മുടി മുറിച്ച് കഴിഞ്ഞ് കണ്ണാടിയില്‍ നോക്കി കണ്ണീരണിയുന്നുണ്ട് താരം. ഭര്‍ത്താവ് ഗോള്‍ഡിക്കൊപ്പമാണ് സൊണാലി മുടി മുറിക്കാനെത്തിയത്. പുതിയ ഹെയര്‍ സ്റ്റൈലില്‍ അതിമനോഹരിയാണ് സൊണാലി. ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ് താരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com