ഷമിയുടെ ഭാര്യ ബോളിവുഡിലേക്ക്: നിയമപോരാട്ടത്തിനും ഉപജീവനത്തിനും പണം വേണമെന്ന് ഹസിന്‍ ജഹാന്‍

സംവിധായകന്‍ അംജദ് ഖാന്റെ 'ഫത്വ' എന്ന ബോളിവുഡ് ചിത്രത്തിലാണ് ഹസിന്‍ അഭിനയിക്കുന്നത്.
ഷമിയുടെ ഭാര്യ ബോളിവുഡിലേക്ക്: നിയമപോരാട്ടത്തിനും ഉപജീവനത്തിനും പണം വേണമെന്ന് ഹസിന്‍ ജഹാന്‍

ന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യയും മുന്‍ മോഡലുമായ ഹസിന്‍ ജഹാനുമായുള്ള കുടുംബ തര്‍ക്കം കായിക ലോകത്ത് ചര്‍ച്ചയായിരുന്നു. നിലവില്‍ ഷമിയുമായി ബന്ധം വേര്‍പ്പെടുത്താനൊരുങ്ങി പിരിഞ്ഞ് കഴിയുകയാണ് ഹസിന്‍ ജഹാന്‍. അതിനിടെ ഹസിന്‍ അഭിനയരംഗത്തേക്ക് തിരിയുകയാണെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.

സംവിധായകന്‍ അംജദ് ഖാന്റെ 'ഫത്വ' എന്ന ബോളിവുഡ് ചിത്രത്തിലാണ് ഹസിന്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു പത്രപ്രവര്‍ത്തകയുടെ വേഷമാണ് ഇവര്‍ അവതരിപ്പിക്കുന്നത്. വരുന്ന ഒക്ടോബറില്‍ ചിത്രീകരണം തുടരുമെന്നാണ് വിവരം. ഷമിയുമായി പിരിഞ്ഞതിന് ശേഷം ഹസിന്‍ മോഡലിങ്ങിലേക്ക് മടങ്ങിയെത്തിയിരുന്നു. 

ഷമിയുമായുള്ള നിയമപോരാട്ടങ്ങള്‍ക്കും തുടര്‍ന്നുള്ള ജീവിതത്തിനും പണം ആവശ്യമായതുകൊണ്ടാണ് അഭിനയരംഗത്തേക്ക് തിരിയുന്നതെന്നാണ് ഹസിന്‍ പറയുന്നത്. 'എനിക്കും എന്റെ കുഞ്ഞിനും ജീവിക്കാനായി പണം കണ്ടെത്തേണ്ടതുണ്ട്. ജീവിക്കാന്‍ വേറെ മാര്‍ഗമില്ല. അതുകൊണ്ട് സംവിധായകനായ അംജദ് ഖാനെ സമീപിച്ചു, അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കരാറായി. മാത്രമല്ല, നിയമ പോരാട്ടങ്ങള്‍ക്കും എനിക്ക് പണം ആവശ്യമുണ്ട്'- ഹസിന്‍ ജഹാന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com