നാനാ പടേക്കർ സിനിമയുടെ തിരക്കഥാകൃത്ത് കെട്ടിടത്തിൽനിന്നു ചാടി മരിച്ചു

നാനാ പടേക്കർ സിനിമയുടെ തിരക്കഥാകൃത്ത് കെട്ടിടത്തിൽനിന്നു ചാടി മരിച്ചു
നാനാ പടേക്കർ സിനിമയുടെ തിരക്കഥാകൃത്ത് കെട്ടിടത്തിൽനിന്നു ചാടി മരിച്ചു


മുംബൈ: ഹിന്ദി സിനിമയിലെ യുവ തിരക്കഥാകൃത്ത്​ കെട്ടിടത്തി​​​ന്റെ മുകളിൽ നിന്നും ചാടി മരിച്ചു. അന്ധേരിയിലെ സെവൻ ബംഗ്ലാവ്​ ഏരിയയിൽ താമസിക്കുന്ന രവിശങ്കർ അലോക്​ (32) ആണ്​ മരിച്ചത്​. 

പുലർച്ചെ രണ്ടു മണിയോടെയാണ്​ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും രവിശങ്കർ താഴേക്ക്​ ചാടിയത്​​. നാനാ പടേക്കർ നായകനായെത്തിയ ‘അബ്​ തക്​ ചപാൻ’ എന്ന സിനിമയുടെ സഹ തിരക്കഥാകൃത്തായിരുന്നു അലോക്​. 

അലോക്​ വിഷാദരോഗത്തിനുള്ള ​ചികിത്സയിലായിരുന്നുവെന്ന്​ സുഹൃത്തുക്കൾ പൊലീസിനെ അറിയിച്ചു. ആത്മഹത്യാ കുറിപ്പ്​ കണ്ടെത്തിയിട്ടില്ല. പൊലീസ്​ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com