ആ ഹോട്ടലില്‍ വെച്ച് നീ അന്ന് ചെയ്തതെല്ലാം എനിക്ക് ഇഷ്ടപ്പെട്ടു; ശ്രീകാന്തുമായുള്ള ബന്ധം തുറന്നുപറഞ്ഞ് നടി ശ്രീ റെഡ്ഡി

നീ അന്ന് ചെയ്തതെല്ലാം എനിക്ക് ഇഷ്ടപ്പെട്ടു - ശ്രീകാന്തുമായുള്ള ബന്ധം തുറന്നുപറഞ്ഞ് നടി ശ്രീ റെഡ്ഡി
ആ ഹോട്ടലില്‍ വെച്ച് നീ അന്ന് ചെയ്തതെല്ലാം എനിക്ക് ഇഷ്ടപ്പെട്ടു; ശ്രീകാന്തുമായുള്ള ബന്ധം തുറന്നുപറഞ്ഞ് നടി ശ്രീ റെഡ്ഡി

ഹൈദരബാദ്: തെലുങ്ക് ചലചിത്രരംഗത്തെ ഞെട്ടിച്ച വിവാദ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തമിഴ് സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ശ്രീറെഡ്ഡി. തമിഴ് നടന്‍ ശ്രീകാന്തിനെതിരെയും സംവിധായന്‍ മുരുകദാസിനെതിരെയുമാണ് നടി രംഗത്തെത്തിയിരിക്കുന്നത്. വിവാദവെളിപ്പെടുത്തലിന് പിന്നാലെ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും ശ്രീ റെഡ്ഡി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അഞ്ച് വര്‍ഷം മുമ്പ് ക്രിക്കറ്റ് ലീഗ് നടക്കുമ്പോള്‍  ഹൈദരാബാദിലെ ഹോട്ടലില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കാര്യവും ശ്രീറെഡ്ഡി തന്റെ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി. ശ്രീകാന്ത് തന്റെ സിനിമയില്‍ ഒരു വേഷം ഓഫര്‍ ചെയതിരുന്നെന്നും, അന്ന് നീ ചെയ്തതെല്ലാം എനിക്ക് ഇഷ്ടമായെന്നും ശ്രീ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു.

സംവിധായകന്‍ മുരുകദാസിനോട് ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ എന്നും, അവിടെ വച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മ്മയുണ്ടോ എന്നുമാണ് ശ്രീ ചോദിക്കുന്നത്. മുരുകദോസിന് എതിരായ 90 ശതമാനം തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നാണ് ശ്രീ പറയുന്നത്.

തെലുങ്കിലെ അലയൊലികള്‍ തീരുന്നതിനുമുമ്പാണ് തമിഴിലേക്കുള്ള ശ്രീയുടെ ചുവടുവയ്പ്പ്. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ ശ്രീ റെഡ്ഡി മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെ വിഷയം ദേശീയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com