'മൈക്കിള്‍ ജാക്‌സനെ അച്ഛന്‍ ജോ ജാക്‌സന്‍ മരുന്നുകൊടുത്ത് ഷണ്ഡനാക്കിയിരുന്നു'; വിവാദ പ്രസ്താവനയുമായി ഡോക്റ്റര്‍ മുറെ

ജാക്‌സണിന്റെ അച്ഛന്‍ ജോ ചരിത്രത്തിലെ തന്നെ ഏറ്റവും വൃത്തികെട്ട അച്ഛന്മാരില്‍ ഒരാളാണെന്നാണ് മുറെ പറയുന്നത്
'മൈക്കിള്‍ ജാക്‌സനെ അച്ഛന്‍ ജോ ജാക്‌സന്‍ മരുന്നുകൊടുത്ത് ഷണ്ഡനാക്കിയിരുന്നു'; വിവാദ പ്രസ്താവനയുമായി ഡോക്റ്റര്‍ മുറെ

ലോകപ്രശസ്ത പോപ് ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ അച്ഛന്‍ ജോ ജാക്‌സന്റെ മരണത്തിന് പിന്നാലെ അച്ഛന്റേയും മകന്റേയും ബന്ധത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിവാദ ഡോക്റ്റര്‍ കോണ്‍റഡ് മുറെ. മൈക്കിള്‍ ജാക്‌സനെ അച്ഛന്‍ മരുന്നു നല്‍കി ഷണ്ഡനാക്കിയെന്നാണ് മുറെ പറയുന്നത്. ലോകത്തിലെ ഏറ്റവും വൃത്തികെട്ട പിതാവായിരുന്നു ജോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

അമിത ഡോസില്‍ മരുന്നു നല്‍കി മൈക്കിള്‍ ജാക്‌സനെ മരണത്തിലേക്ക് തള്ളിവിട്ടു എന്ന കുറ്റത്തിന് രണ്ട് വര്‍ഷം മുറെ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. ജാക്‌സണിന്റെ അച്ഛന്‍ ജോ ചരിത്രത്തിലെ തന്നെ ഏറ്റവും വൃത്തികെട്ട അച്ഛന്മാരില്‍ ഒരാളാണെന്നാണ് മുറെ പറയുന്നത്. മൈക്കിള്‍ ജാക്‌സണ്‍ കാണിച്ചിരുന്ന ക്രൂരതകള്‍ എല്ലാം അദ്ദേഹത്തിന്റെ അച്ഛനില്‍ നിന്നുണ്ടായിട്ടുള്ളത്. ഹൈ പിച്ചിലുള്ള ശബ്ദം മികച്ച രീതിയില്‍ നിലനില്‍ത്താന്‍ അയാള്‍ മൈക്കിള്‍ ജാക്‌സണിന് മരുന്നുനല്‍കി ഷണ്ഡീകരിച്ചെന്നും ന്യൂസ് ചാനലായ ദി ബ്ലാസ്റ്റിലെ വീഡിയോയില്‍ പറയുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ജാക്‌സണിന്റെ കുടുംബം തയാറായിട്ടില്ല. 

മരുന്നു നല്‍കി മൈക്കിള്‍ ജാക്‌സനെ ഷണ്ഡനാക്കിയെന്ന് ഇത് ആദ്യമായിട്ടല്ല മുറെ പറയുന്നത്. 2016 ല്‍ പുറത്തിറങ്ങിയ ദിസ് ഈസ് ഇറ്റ്! ദി സീക്രട്ട് ലൈവ്‌സ് ഓഫ് ഡോ. കോണ്‍റാഡ് മുറെ ആന്‍ഡ് മൈക്കിള്‍ ജാക്‌സണ്‍ എന്ന പുസ്തകത്തിലും ഇത്തരത്തിലുള്ള അവകാശവാദങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. മുഖക്കുരു മാറുന്നതിനും ശബ്ദം മാറാതെ ഇരിക്കാനും 12 ാം വയസില്‍ ഹോര്‍മോണ്‍ ഇന്‍ജക്ഷന്‍ നല്‍കാന്‍ നിര്‍ബന്ധിച്ചിരുന്നെന്ന് പുസ്തകത്തില്‍ പറയുന്നു. 

ജോ ജോണ്‍സണ്‍ മരിച്ച് ദിവസങ്ങള്‍ക്ക് ശേഷം മുറെ പറഞ്ഞത് ജോ നരകത്തില്‍ പോകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്നാണ്. ജൂണ്‍ 27 നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച് അദ്ദേഹം മരണമടയുന്നത്. 

2009 ലാണ് പോപ്പ് മ്യൂസിക്കിന്റെ ചക്രവര്‍ത്തി മരണമടയുന്നത്. അതിന് പിന്നാലെ അദ്ദേഹത്തിന്റെ മരണം സംബന്ധിച്ചുള്ള ദുരൂഹതകള്‍ തലപൊക്കി. അമിതമായ മരുന്നിന്റെ ഉപയോഗമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയതോടെയാണ് മുറെശിക്ഷിക്കപ്പെടുന്നത്. 2011 ലാണ് മുറെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com