ആ ചുവന്ന വാനിനെ കുറിച്ച് ഒരുപാട് പറയാനുണ്ട്: നീരാളിയുടെ നിര്‍മ്മാതാവ് സംസാരിക്കുന്നു

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരാളി.
ആ ചുവന്ന വാനിനെ കുറിച്ച് ഒരുപാട് പറയാനുണ്ട്: നീരാളിയുടെ നിര്‍മ്മാതാവ് സംസാരിക്കുന്നു

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരാളി. ഭയവും സസ്‌പെന്‍സും ഒരുപോലെ ചിത്രത്തില്‍ പ്രകടമാകുന്നുവെന്ന് പുറത്തിറങ്ങിയ ട്രെയിലറുകളില്‍ നിന്നും വ്യക്തമാകും. 'നീരാളി'യില്‍ കഥാപാത്രങ്ങളെപ്പോലെത്തന്നെ പ്രാധാന്യമുള്ള മറ്റൊരു ജീവനില്ലാത്ത വസ്തു കൂടിയുണ്ട്. ഒരു വാന്‍.

ചില സമയങ്ങളിലെങ്കിലും സിനിമകളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ അതിലെ അഭിനേതാക്കളേക്കാള്‍ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. ചിലപ്പോള്‍ വാഹനങ്ങളെ നമുക്ക് മനുഷ്യരെപ്പോലെയും തോന്നും. വണ്ടിയുടെ കളര്‍, ഡിസൈന്‍ ഹെഡ്‌ലൈറ്റ് തുടങ്ങിയവയൊക്കെ കാഴ്ചക്കാരെ സ്വാധീനിക്കാറുണ്ട്. അവതരണ രീതി കൊണ്ടാണത്. 

ഇന്ന് നീരാളി റിലീസ് ചെയ്യുമ്പോള്‍ മോഹന്‍ലാലിനും നദിയാമൊയ്തുവിനും മറ്റ് കഥാപാത്രങ്ങള്‍ക്കുമെല്ലാമൊപ്പം ഒരു പഴയ ടാറ്റ 207 മോഡല്‍ വാഹനവും രംഗപ്രവേശം ചെയ്യുന്നുണ്ട്. ഈ നിഗൂഡമായ സസ്‌പെന്‍സ് ത്രില്ലറില്‍ ആ വാനിനും ഏറെ പ്രധാനപ്പെട്ടൊരു വേഷമുണ്ട്. 

സംവിധായകന്‍ അജോയ് വര്‍മ്മ നിര്‍മ്മാതാവായ വിനോദ് ഉണ്ണിത്താനെ സമീപിക്കുന്നത്, വ്യത്യസ്തവും കാണുന്നവരുടെ മനം കവരുന്നതുമായ ഒരു വാഹനം വേണമെന്ന് പറഞ്ഞായിരുന്നു. 'രണ്ട് യാത്രക്കാരെയും കുറച്ച് ലഗേജുകളും ഉള്‍ക്കൊള്ളുന്ന ഒരു പിക്ക്അപ് വാന്‍. ആസിഡന്റിന് മുന്‍പും ശേഷവും ഇപയോഗിക്കാനും കഴിയണം' ഇതായിരുന്നു സംവിധായകന്റെ ആവശ്യം.

ഇപ്പോള്‍ ഉപയോഗിച്ച ടാറ്റ 207 മോഡല്‍ ലഭിക്കാന്‍ സംവിധായകനും നിര്‍മ്മാതാവും ഏറെ കഷ്ടപ്പെട്ടു. ആദ്യം പല പല വണ്ടികള്‍ നിശ്ചയിച്ചയിച്ചിട്ടും അതിലൊന്നും തൃപ്തി വരാതെ ഒടുവിലാണ് വശ്യമായ ചുവന്ന നിറത്തിലുള്ള ടാറ്റ 207 ലഭിക്കുന്നത്. ഇതിനു വേണ്ടി മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തങ്ങള്‍ അന്വേഷിച്ചു നടന്നെന്ന് നിര്‍മ്മാതാവ് പറയുന്നു. 

ഒരുപാട് നാളത്തെ തിരച്ചിലിനു ശേഷം നാല് വാഹനങ്ങളാണ് കണ്ടെത്തി. അതില്‍ ഏത് വേണമെന്ന് തീരുമാനിക്കേണ്ട കാര്യത്തില്‍ പിന്നെയും ആശയക്കുഴപ്പങ്ങള്‍ ആയിരുന്നെന്ന് വിനോദ് പറയുന്നു. മുംബൈയില്‍ ഉള്ള ഒരു നൂര്‍ ഭായ് ആണ് ഇവര്‍ക്ക് വേണ്ട വാഹനങ്ങള്‍ എത്തിച്ച് കൊടുത്തത്. ഒടുവില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും ഇഷ്ടം തോന്നിയ ടാറ്റ 207 മോഡല്‍ തന്നെ നിര്‍മ്മാതാവ് തിരഞ്ഞെടുക്കുകയായിരുന്നു.

പക്ഷേ, അത് വാങ്ങിയപാടെ സിനിമയിലേക്ക് ഉപയോഗിക്കുകയല്ല സംവിധായകന്‍ ചെയ്തത്. ആര്‍ട് ഡയറക്ടറും സംഘവും 24 മണിക്കൂറിനുള്ളില്‍ വാഹനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി സംവിധായകന് തൃപ്തി വരുന്ന രീതിയിലേക്ക് കൊണ്ടുവന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com