'ഞാന്‍ സത്യം പറഞ്ഞു; ജനങ്ങള്‍ അത് സ്വീകരിച്ചു'; കുറച്ച് കൂടുതല്‍ തെറ്റുകള്‍ ചെയ്തുപോയെന്നും സഞ്ജയ് ദത്ത്

കുറച്ച് കൂടുതല്‍ തെറ്റ് ചെയ്തു. അതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു. അതിലെനിക്ക് കുറ്റബോധമില്ലെന്നും സഞ്ജയ് ദത്ത് 
'ഞാന്‍ സത്യം പറഞ്ഞു; ജനങ്ങള്‍ അത് സ്വീകരിച്ചു'; കുറച്ച് കൂടുതല്‍ തെറ്റുകള്‍ ചെയ്തുപോയെന്നും സഞ്ജയ് ദത്ത്

മുംബൈ: താന്‍ പറഞ്ഞ സത്യം ജനങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവാണ് സഞ്ജുവിന്റെ വിജയമെന്ന് സഞ്ജയ് ദത്ത്. സഞ്ജു സാധാരണക്കൗമാരക്കാരെ പോലെ തന്നെയായിരുന്നു. സുനില്‍ ദത്തിന്റെ മകന് ഒരു പ്രത്യേകതകളുമുണ്ടായിരുന്നില്ലെന്നും സഞ്ജയ് ദത്ത് പറഞ്ഞു. ചിത്രം സഞ്ജയ് ദത്തിനെ വെള്ള പൂശാനാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.

 40 കോടി രൂപ മുടക്കി ഇമേജ് തിരിച്ചു പിടിക്കേണ്ട ആവശ്യം എനിക്കില്ല. ആരും അങ്ങനെ ചെയ്യുമെന്നും കരുതുന്നില്ലെന്നും സഞ്ജയ് ദത്ത് പറഞ്ഞു. എല്ലാവരും തെറ്റുകള്‍ ചെയ്യുന്നുണ്ട്. സഞ്ജയ് കുറച്ച് കൂടുതല്‍ തെറ്റ് ചെയ്തു. അതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു. അതിലെനിക്ക് കുറ്റബോധമില്ലെന്നും സഞ്ജയ് ദത്ത് തുറന്നടിച്ചു.


തിയേറ്ററില്‍ വച്ച് സ്വയം നിയന്ത്രിക്കാന്‍ കുറേ കഷ്ടപ്പെട്ടുവെന്നും സഞ്ജയ് ദത്ത് ചിത്രത്തെ കുറിച്ച് പറഞ്ഞു. ജീവിതത്തില്‍ നിന്നും പുറത്ത് കടക്കുക എന്ന് പറയുന്നതൊക്കെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോള്‍ സംഭവിക്കുന്നതൊന്നും വിശ്വസിക്കാന്‍ പോലും കഴിയുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

സഞ്ജയ് ദത്തിന്റെ ആത്മകഥയായ 'സഞ്ജു' 300 കോടി രൂപയാണ് തിയേറ്ററുകളില്‍ നിന്നും ഇതിനകം കളക്ട് ചെയ്തുകഴിഞ്ഞത്. ഈ വര്‍ഷം ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്കാണ് രാജ് കുമാര്‍ ഹിരാനിയുടെ ചിത്രം നീങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com