'ആ രംഗങ്ങള്‍ അശ്ലീല സൈറ്റില്‍ എത്തിയതോടെ തന്നെ പോണ്‍ താരത്തെപ്പോലെ കാണാന്‍ തുടങ്ങി'; രാജശ്രീ ദേശ്പാണ്ഡെ

'സിനിമയില്‍ നഗ്ന രംഗങ്ങളില്‍ അഭിനയിക്കാന്‍ ഭയം തോന്നിയിട്ടില്ല. എന്നാല്‍ അശ്ലീല സൈറ്റില്‍ എത്തിയതോടെ പോണ്‍ താരത്തോട് സംസാരിക്കുന്ന രീതിയിലാണ് പലരുടേയും സംസാരം'
'ആ രംഗങ്ങള്‍ അശ്ലീല സൈറ്റില്‍ എത്തിയതോടെ തന്നെ പോണ്‍ താരത്തെപ്പോലെ കാണാന്‍ തുടങ്ങി'; രാജശ്രീ ദേശ്പാണ്ഡെ

നുരാഗ് കശ്യപിന്റെ ചിത്രം സേക്രഡ് ഗെയിം എന്ന ചിത്രത്തിലെ രംഗങ്ങള്‍ അശ്ലീല സൈറ്റിലെത്തിയതോടെ ഒരു പോണ്‍ താരത്തെപ്പോലെയാണ് തന്നെ കാണുന്നതെന്ന് നടി രാജശ്രീ ദേശ്പാണ്ഡെ. ചിത്രത്തിലെ നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യയായാണ് താരം എത്തിയത്. ഇതിലെ നഗ്ന രംഗങ്ങളാണ് അശ്ലീല വെബ്‌സൈറ്റില്‍ എത്തിയിരിക്കുന്നത്. ഇതോടെ തനിക്ക് മോശം സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയിന്നാണ് രാജശ്രീ പറയുന്നത്. 

സിനിമയില്‍ നഗ്ന രംഗങ്ങളില്‍ അഭിനയിക്കാന്‍ ഭയം തോന്നിയിട്ടില്ല. എന്നാല്‍ അശ്ലീല സൈറ്റില്‍ എത്തിയതോടെ പോണ്‍ താരത്തോട് സംസാരിക്കുന്ന രീതിയിലാണ് പലരുടേയും സംസാരം. ചില കമന്റുകള്‍ അങ്ങേയറ്റം മോശമാണെന്നും അവര്‍ വ്യക്തമാക്കി. എന്ന സംബന്ധിച്ച് ടോപ്പ്‌ലെസ്സാവുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാലും ഞാന്‍ അതു ചെയ്തു. എന്നാല്‍ ആ രംഗങ്ങള്‍ വാട്‌സ്ആപ്പ്  വഴി പ്രചരിച്ചു. മംഗല്യസൂത്രം ധരിച്ച ഇന്ത്യയിലെ ചൂടന്‍നായിക എന്ന രീതിയിലായിരുന്നു വാട്ട്‌സാപ്പില്‍ രംഗങ്ങള്‍  പ്രചരിച്ചത്. 


അനുരാഗ് കശ്യപിനെ വിശ്വസിച്ചാണ് ഈ രംഗത്തില്‍ അഭിനയിച്ചത്. ഞാന്‍ കംഫര്‍ട്ടബിളല്ലെങ്കില്‍ ആ രംഗവുമായി മുന്നോട്ട് പോകില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അത് ഒരു ജോലിയായി മുമ്പില്‍ എത്തിയപ്പോള്‍ ടോപ്‌ലെസായി അഭിനയിക്കുന്നതില്‍ എനിക്ക് ബുദ്ധിമുട്ടൊന്നും തോന്നിരുന്നില്ല. സിനിമ എന്റെ പാഷനാണ്. ഞാന്‍ മുമ്പ് ഒരു ചിത്രത്തില്‍ നഗ്‌നയായി അഭിനയിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. താന്‍ നഗ്‌നയായി അഭിനയിക്കുന്നതില്‍ ഭര്‍ത്താവിനു പ്രശ്‌നം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പൂര്‍ണപിന്തുണ നല്‍കിയിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com