മലയാള സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല; സംസാരിച്ചത് തുല്യതയ്ക്ക് വേണ്ടി രമ്യാ നമ്പീശന്‍ 

മലയാള സിനിമയിലെ പ്രശ്‌നം പരിഹരിക്കാനുളള ചര്‍ച്ചകള്‍  ഉടന്‍ ഉണ്ടാകുമെന്ന് നടി രമ്യാ നമ്പീശന്‍.
മലയാള സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല; സംസാരിച്ചത് തുല്യതയ്ക്ക് വേണ്ടി രമ്യാ നമ്പീശന്‍ 

കൊച്ചി: മലയാള സിനിമയിലെ പ്രശ്‌നം പരിഹരിക്കാനുളള ചര്‍ച്ചകള്‍  ഉടന്‍ ഉണ്ടാകുമെന്ന് നടി രമ്യാ നമ്പീശന്‍. മലയാളസിനിമയില്‍ തുല്യതയ്ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചത്. സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ്‍ താന്‍ ശബ്ദം ഉയര്‍ത്തിയതെന്നും രമ്യാ നമ്പീശന്‍ പ്രതികരിച്ചു. ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലെ തര്‍ക്കങ്ങള്‍ പരിഹാരമാകാതെ തുടരുന്ന പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം. 

സംഘടനയെ തകര്‍ക്കാനുളള ശ്രമങ്ങള്‍ തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഡബ്ല്യൂസിസി മറുപടി നല്‍കിയതായും രമ്യാ നമ്പീശന്‍ പറഞ്ഞു. ചലചിത്രമേഖലയിലെ സംഘടനകളായ അമ്മയും ഡബ്ല്യുസിസിയുമായി നിലനില്‍ക്കുന്ന തര്‍ക്കം വേഗം പരിഹരിക്കണമെന്ന് നടി പത്മപ്രിയ പറഞ്ഞിരുന്നു. തര്‍ക്കം നീളുന്നത് സിനിമക്ക് ഗുണം ചെയ്യില്ലെന്ന് പത്മപ്രിയ പറഞ്ഞു.

വനിതാ കൂട്ടായ്മ അമ്മയ്‌ക്കെതിരായ സംഘടനയാണെന്ന നിരീക്ഷണം ശരിയല്ല. ചലചിത്രമേഖലയില്‍ നിലനിന്ന ലിംഗവിവേചനവും ഒപ്പം തുല്യനീതിയെന്ന കാഴ്ചപ്പാടുമാണ് ഡബ്ല്യുസിസി എന്ന സംഘടന രൂപികരിക്കാന്‍ ഇടയായതെന്നും പത്മപ്രിയ പറഞ്ഞു. ഇതിന് പിന്നാലെയാണ് ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അമ്മ സംഘടനയില്‍ നിന്നും രാജിവെച്ച രമ്യാ നമ്പീശന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com