എല്ലാവിഷയത്തിലും കൃത്യമായ നിലപാടുകള്‍ സൂക്ഷിക്കുന്ന താരങ്ങളിലൊരാളാണ് സോനം കപൂര്‍. കത്തുവ ബലാത്സംഗ സംഭവത്തില്‍ സോനം തന്റെ നിലപാടറിയിച്ച് വാര്‍ത്തകള്‍ക്ക് പുറകെ സഞ്ചരിക്കുന്നുണ്ടായിരുന്നു. അതേസമയം സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതിനാല്‍ പലപ്പോഴും പലരും സോനത്തെ കടന്നാക്രമിക്കാറുമുണ്ട്.
എന്നാല്‍ ഇതൊന്നും സോനം മൈന്‍ഡ് ചെയ്യാറില്ല. തന്റെ നിലപാടുമായി മുന്നോട്ട് പോവുകയാണ് പതിവ്. സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാനും സോനം സമയം കണ്ടെത്താറുണ്ട്. അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും സോനം നല്‍കാറുണ്ട്.
കഴിഞ്ഞ ദിവസം സോനം ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റ് ഇട്ടു. പിന്നാലെ ചോദ്യങ്ങളുമായി ഫോളോവേഴ്‌സും എത്തി. ഫോളോവേഴ്‌സ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സോനം മറുപടി നല്‍കാന്‍ മടി കാണിച്ചില്ല. ഇപ്പോള്‍ താരത്തിന്റെ ഉത്തരങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
ആദ്യചോദ്യം സോനം മുസ്ലീംങ്ങളെ സ്‌നേഹിക്കുന്നുണ്ടോ എന്നതായിരുന്നു. ആരാധകനെ നിരാശപ്പെടുത്താതെ സോനം ആ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കി. ഞാന്‍ എല്ലാ മതത്തിലും വിശ്വാസത്തിലും ജീവിക്കുന്നവരെ സ്‌നേഹിക്കുന്നു. ഹിന്ദുയിസം പഠിപ്പിക്കുന്നതും അതു തന്നെ സോനം കുറിച്ചു.
പാകിസ്താനില്‍ നിന്നുമുള്ള ഫോളോവേഴ്‌സിനെ സ്‌നേഹിക്കുന്നുവോ എന്നതായിരുന്നു അടുത്ത ചോദ്യം. അതിന് സോനം കുറിച്ചതിങ്ങനെ, ഞാന്‍ പാകിസ്താനെ സ്‌നേഹിക്കുന്നു. അവിടെ ചുറ്റിക്കറങ്ങാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ