മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ ജീവിതം പ്രമേയമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. മണിയുടെ ഏറ്റവും ഹിറ്റ് ഗാനങ്ങളില്‍ ഒന്നായ ഓട്ടോവണ്ടി എന്ന പാട്ടിന്റെ റീമിക്‌സാണ് പുറത്തുവന്നിരിക്കുന്നത്. നായകനായ രാജമാമണിക്കും ധര്‍മജനുമൊപ്പം ചാലക്കുടിയിലെ അഞ്ഞൂറില്‍പരം ഓട്ടോറിക്ഷാ തൊഴിലാളികളാണ് ഗാനത്തില്‍ അണിനിരന്നിരിക്കുന്നത്. മണിത്താമര രചനയും സംഗീതവും നിര്‍വ്വഹിച്ച ഗാനം ബിജിബാലാണ് റീമിക്‌സ് ചെയ്തിരിക്കുന്നത്.
ഹണി റോസും പുതുമുഖം നിഹാരയും നായികമാരായെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആല്‍ഫാ ഫിമലിംസിന്റെ ബാനറില്‍ ഗല്‍സ്റ്റണ്‍ യേശുദാസാണ്. സലിംകുമാര്‍,വിഷ്ണു, ജനാര്‍ദനന്‍, കോട്ടയം നസീര്‍, ടിനിടോം, കൊച്ചുപ്രേമന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ പാട്ട് കാണാം:
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ