ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ പ്രിയങ്കയ്ക്ക് 36-ാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് ബി ടൗണ്‍

ഇനിയും സാഹസികമായ വിജയങ്ങള്‍ തേടി വരട്ടെ എന്നായിരുന്നു അനില്‍ കപൂറിന്റെ ട്വീറ്റ്..
ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ പ്രിയങ്കയ്ക്ക് 36-ാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് ബി ടൗണ്‍

മുപ്പത്തിയാറാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയങ്ക ചോപ്രയ്ക്ക് ബി ടൗണില്‍ നിന്നും ആശംസാ പ്രവാഹമാണ്. അനില്‍ കപൂര്‍ മുതല്‍ മാധുരി ദിക്ഷീത് വരെ,റസ്ലിങ് താരം ബബിതാ ഫോഗോട്ട് മുതല്‍ ഹോളിവുഡുകാര്‍ വരെ ആ ലിസ്റ്റങ്ങനെ നീളുകയാണ്. 

പോകുന്നയിടങ്ങളിലെല്ലാം സ്റ്റീരിയോ ടൈപ്പുകളെ തകര്‍ത്ത് നീ മുന്നേറുന്നത് കാണുന്നത് തന്നെ കുളിര്‍മയാണ്, ഇനിയും സാഹസികമായ വിജയങ്ങള്‍ തേടി വരട്ടെ എന്നായിരുന്നു അനില്‍ കപൂറിന്റെ ട്വീറ്റ്.


നിറഞ്ഞ ചിരിയും സ്‌നേഹവുമായി ഒരു  സൂപ്പര്‍ വര്‍ഷമായിരിക്കട്ടെ ചോപ്‌സ് എന്നായിരുന്നു അഭിഷേകിന്റെ ആശംസ

നാട്ടിമ്പുറക്കാരി പെണ്‍കുട്ടി ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. നീ ഒപു പാട് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ് എന്നാണ് മാധുരി  കുറിച്ചത്. പ്രിയങ്കയുടെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയാണ് കത്രീന കൈഫ് വിഷ് ചെയ്തത്. ആലിയാഭട്ടും, സംഗീക സംവിധായകന്‍ ശങ്കര്‍ മഹാദേവനുമെല്ലാം ആശംസ അറിയിച്ച പ്രമുഖരിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com