അനാട്ടമി ഓഫ് എ കാമുകന്‍: മലയാളത്തിലെ ആദ്യ വെബ്‌സീരീസ്

സെന്‍സറിങ് പോലുള്ള പൊല്ലാപ്പുകള്‍ ഇല്ലാത്തതിനാലാവാം പുതു തലമുറക്കാര്‍ക്ക് സീരീസുകളോടും വെബ് ചാനലിനോടും കൂടുതല്‍ അടുപ്പം തോന്നാന്‍ കാരണം.
അനാട്ടമി ഓഫ് എ കാമുകന്‍: മലയാളത്തിലെ ആദ്യ വെബ്‌സീരീസ്

ത് വെബ് സീരീസുകളുടെ കൂടി കാലഘട്ടമാണ്. അതിന് വേണ്ടി നിരവധി സ്ട്രീമിങ് ചാനലുകളും ഇന്ന് നിലവിലുണ്ട്. സെന്‍സറിങ് പോലുള്ള പൊല്ലാപ്പുകള്‍ ഇല്ലാത്തതിനാലാവാം പുതു തലമുറക്കാര്‍ക്ക് സീരീസുകളോടും വെബ് ചാനലിനോടും കൂടുതല്‍ അടുപ്പം തോന്നാന്‍ കാരണം. എന്നാല്‍ മലയാളത്തില്‍ ഇതുവരെ വെബ്‌സീരീസുകള്‍ റിലീസ് ചെയ്തിട്ടുണ്ടായിരുന്നില്ല. 

ഇപ്പോള്‍ മലയാളത്തിലെ ആദ്യത്തെ വെബ് സീരിസുമായി ഗൗതം വാസുദേവ് മേനോന്‍ രംഗത്തെത്തിയിരിക്കുകയാണ്. അനാട്ടമി ഓഫ് എ കാമുകന്‍ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിസ് സംവിധാനം ചെയ്യുന്നത് അമല്‍ തമ്പിയാണ്. 2014 ഗോവ ഫിലിം ഫെസ്റ്റിവലില്‍ ഏറെ പ്രശംസ നേടിയ ഐ ആം 22 എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകനാണ് അമല്‍ തമ്പി. 

ഗൗതം മോനോന്റെ ഒന്‍ഡ്രാക എന്റര്‍ടൈന്‍മെന്റ് യൂട്യൂബ് ചാനലാണ് അനാട്ടമി ഓഫ് എ കാമുകന്‍ പുറത്തിറക്കുന്നത്. ഗൗതം വാസുദേവ് മേനോനും കചടതപ എന്‍ര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പ്രമുഖ മലയാള വീഡിയോ ജോക്കിയായ വിഷ്ണു അഗസ്ത്യയാണ് പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നത്. 

ജൂലായ് 20 മുതല്‍ എല്ലാ വെള്ളിയാഴ്ച്ചയും ടെലികാസ്റ്റ് ചെയ്യുന്ന സീരിസിന്റെ ഓരോ എപ്പിസോഡിനും 10 മിനിറ്റാണ് ദൈര്‍ഘ്യം. ഒരു കാമുകന്റെ വിവിധ ഭാവങ്ങളും അവന്റെ വികാര വിചാരങ്ങളുമാണ് വെബ് സീരിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com