ഓഫര്‍ തരുന്നവരൊക്കെ ചോദിച്ചത് ബിക്കിനിയില്‍ അഭിനയിക്കാമോ എന്ന്; പക്ഷെ ആദ്യ ബോളിവുഡ് ചിത്രം ഒരു റൊമാന്റിക് ത്രില്ലര്‍ 

അര്‍ജുന്‍ രാംപാലിന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അമല പോള്‍
ഓഫര്‍ തരുന്നവരൊക്കെ ചോദിച്ചത് ബിക്കിനിയില്‍ അഭിനയിക്കാമോ എന്ന്; പക്ഷെ ആദ്യ ബോളിവുഡ് ചിത്രം ഒരു റൊമാന്റിക് ത്രില്ലര്‍ 

ര്‍ജുന്‍ രാംപാലിന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അമല പോള്‍. നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രത്തിലൂടെയാണ് അമലയുടെ ബോളിവുഡ് പ്രവേശനം. ഹിമാലയത്തിലാണ് സിനിമയുടെ ചിത്രീകരണം.

'നല്ല ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. ഓഫര്‍ വെച്ച് നീട്ടുന്നവരൊക്കെ ബാക്കിനിയില്‍ അഭിനയിക്കാന്‍ തയ്യാറാണോ എന്നാണ് പലപ്പോഴും ചോദിക്കുക. തയ്യാറാണെന്നുതന്നെ ഞാനും പറയും. പക്ഷെ അതിനപ്പുറം സിനിമയില്‍ എന്റെ റൊള്‍ എന്താണെന്ന് ഞാന്‍ അവരോട് ചോദിക്കും. ഇങ്ങനെ ചില അവസരങ്ങല്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്', അമല പറഞ്ഞു.

തമിഴ് ചിത്രങ്ങളിലെ പ്രകടനം കണ്ടാണ് നരേഷ് തന്നെ ക്ഷണിച്ചതെന്നും ഓഡിഷന്‍ ഒന്നും ഇല്ലാതെ തീരുമാനിക്കുകയായിരുന്നെന്നും അമല പറഞ്ഞു. ഇത്രയും പക്വതയും ആത്മവിശ്വാസവും കൈവന്നശേഷം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതില്‍ താന്‍ സന്തോഷവതിയാണെന്ന് ടൈം ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com