കാര്യം ശരിയാണ് ആള് നടനാണ്, ഇന്‍സ്റ്റാ താരവുമാണ്; പക്ഷെ ടൈഗര്‍ ഷ്‌റോഫല്ല

ലുക്ക്, ഹെയര്‍സ്റ്റൈല്‍, ബോഡി എന്നുവേണ്ട ഒന്നിച്ചുകണ്ടാല്‍ ഇതില്‍ ഏതാണ് യഥാര്‍ത്ഥ ടൈഗര്‍ ഷ്‌റോഫ് എന്ന് സംശയിക്കും
കാര്യം ശരിയാണ് ആള് നടനാണ്, ഇന്‍സ്റ്റാ താരവുമാണ്; പക്ഷെ ടൈഗര്‍ ഷ്‌റോഫല്ല

ബോളിവുഡ് നടനും മോഡലുമായ ടൈഗര്‍ ഷ്‌റോഫും അസം സ്വദേശി ഡേവിഡ് സഹാരിയയും ഒന്നിച്ചെത്തിയാല്‍ ഇരുവരുടെയും മുഖത്തേക്ക് മാറിമാറി നോക്കി സംശയത്തോടെ നെറ്റി ചുളിക്കാത്തവര്‍ ആരുമുണ്ടാകില്ല. ലുക്ക്, ഹെയര്‍സ്റ്റൈല്‍, ബോഡി എന്നുവേണ്ട ഒന്നിച്ചുകണ്ടാല്‍ ഇതില്‍ ഏതാണ് യഥാര്‍ത്ഥ ടൈഗര്‍ ഷ്‌റോഫ് എന്ന് സംശയിക്കും. കാര്‍ബണ്‍ കോപ്പി എന്ന വാക്കിന് ഏറ്റവും അനുയോജ്യമായ ഉദ്ദാഹരണം എന്നാണ് ഡേവിഡിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കമന്റ്. 

ഡേവിഡ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ചിത്രങ്ങളില്‍ നിന്നാണ് ഈ സാമ്യം ആദ്യം കണ്ടെത്തിയത്. പിന്നാലെ കൂടുതല്‍ ചിത്രങ്ങള്‍ പരിശോധിച്ചുനോക്കിയതോടെ ഡേവിഡ് ഇന്‍സ്റ്റയില്‍ താരമായി. ടൈഗര്‍ ഷ്‌റോഫുമായി താരതമ്യം ചെയ്യുന്നതിന്റെ സന്തോഷമുണ്ടെങ്കിലും സ്വന്തമായി ഒരു സ്ഥാനം നേടിയെടുക്കാനാണ് ഡേവിഡിന് ആഗ്രഹം. തുടക്കത്തില്‍ ഡോവിഡ് പങ്കുവച്ച ചിത്രങ്ങള്‍കണ്ട് ധാരാളം ആരാധകരാണ് പ്രശംസിച്ചുകൊണ്ട് സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഈ സന്ദേശങ്ങള്‍ ഡേവിഡിനെ വളരെയധികം സന്തോഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെയാണ് ടൈഗര്‍ ഷ്‌റോഫിന്റെ അപരന്‍ എന്ന പേര് ചാര്‍ത്തിക്കിട്ടുന്നത്. അതില്‍ സന്തോഷമുണ്ടെങ്കിലും സ്വന്തം പേരില്‍ ലഭിക്കുന്ന നേട്ടങ്ങളാണ് കൂടുതല്‍ ലക്ഷ്യമിടുന്നതെന്നാണ് ഡേവിഡിന്റെ വാക്കുകള്‍. 

ഒരു നടനാകാന്‍ ആഗ്രഹിക്കുന്ന ഡേവിഡ് സിനിമാരംഗത്ത് ചെറിയ ശ്രമങ്ങള്‍ക്ക് ഇതിനോടകം തുടക്കംകുറിച്ചുകഴിഞ്ഞു. സിനിമയില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കുന്നതും അതുവഴി താന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് ആളുകള്‍ തിരിച്ചറിയുന്നതുമാണ് ഡേവിഡ് സ്വപ്‌നംകാണുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com