എല്ലാമെല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍: പൃഥ്വി സ്‌നേഹത്തോടെ എഴുതി...

പൃഥ്വിരാജിന്റെ നിര്‍മ്മാണക്കമ്പനിയുടെ പങ്കാളി കൂടിയാണ് സുപ്രിയാ മേനോന്‍.
എല്ലാമെല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍: പൃഥ്വി സ്‌നേഹത്തോടെ എഴുതി...

ലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് ഉയരങ്ങള്‍ കീഴടക്കുകയാണ്. എല്ലാത്തിനും കൂട്ടായി ഭാര്യ സുപ്രിയയുമുണ്ട്. ഇപ്പോള്‍ തന്റെ പ്രിയതമയുടെ പിറന്നാള്‍ വന്നിരിക്കുകയാണ്. 'ഭാര്യയും, അടുത്ത സുഹൃത്തും, പങ്കാളിയും, യാത്രകളിലെ കൂട്ടുകാരിയും, പിന്നെ എന്റെ എല്ലാമെല്ലാല്ലാമായവള്‍ക്ക് പിറന്നാള്‍ ആശസകള്‍'- സുപ്രിയയെ ആശംസിച്ചുകൊണ്ട് പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു.

പൃഥ്വിരാജിന്റെ നിര്‍മ്മാണക്കമ്പനിയുടെ പങ്കാളി കൂടിയാണ് സുപ്രിയാ മേനോന്‍. പൃഥ്വിയും സുപ്രിയയും ചേര്‍ന്ന് ആരംഭിച്ച നിര്‍മ്മാണക്കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണിയുമായി ചേര്‍ന്ന് ഒരുക്കുന്ന ചിത്രമായ 'നയനി'ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി സുപ്രിയയും ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. പൃഥ്വിരാജ്, മമ്ത മോഹന്‍ദാസ് എന്നിവര്‍ അഭിനയിക്കുന്ന 'നയന്‍' സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദ് ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com