'അമ്മമാരുടെ വസ്ത്ര ധാരണമോ?  അതെന്താ'; വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി കരീന കപൂര്‍

'അമ്മമാരുടെ വസ്ത്രധാരണം എന്ന സംഗതി എന്താണെന്നു തനിക്കറിയില്ല '
'അമ്മമാരുടെ വസ്ത്ര ധാരണമോ?  അതെന്താ'; വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി കരീന കപൂര്‍

കന്‍ തൈമൂറിന്റെ ജനനത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് ബോളിവുഡിലെ താരസുന്ദരി കരീന കപൂര്‍. പ്രസവശേഷം പ്ലസ് സൈസിലേക്ക് പോയ കരീന നീണ്ട നാളത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് തന്റെ പഴയ ഫിഗര്‍ തിരിച്ചുപിടിച്ചത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വീരേ ദി വെഡ്ഡിങ്ങിലും വളരെ സ്റ്റൈലിഷായ വേഷത്തിലാണ് താരം എത്തുന്നത്.

എന്നാല്‍ ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒരു വിഭാഗം പേര്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. ഒരു കുട്ടിയുടെ അമ്മ ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത് എന്നാണ് അവര്‍ ചോദിക്കുന്നത്. വസ്ത്ര ധാരണത്തിലെ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് താരം. മിഡ് ഡേയ്ക്ക് നല്‍കി അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ഒരാള്‍ക്ക് നല്ലതെന്ന് തോന്നുന്ന വസ്ത്രമാണ് അവര്‍ ധരിക്കേണ്ടതെന്നാണ് കരീനയുടെ നിലപാട്. അമ്മമാരുടെ വസ്ത്രധാരണം എന്ന സംഗതി എന്താണെന്നു തനിക്കറിയില്ല എന്ന് പറഞ്ഞുകൊണ്ട് താരത്തിന്റെ അമ്മ ബബിതയുടേയും അമ്മായിയമ്മ ശര്‍മിള ടാഗോറിന്റേയും വസ്ത്രധാരണത്തെക്കുറിച്ചാണ് താരം സംസാരിച്ചത്.

'എന്റെ അമ്മ മോഡേണ്‍ ആയ വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. ജീന്‍സിലും ടോപ്പിലും അമ്മ കാണാന്‍ സുന്ദരിയാണ്. എന്റെ അമ്മായിയമ്മയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? സില്‍ക്ക് സാരി അണിയുമ്പോള്‍ എങ്ങനെയാണോ അത്രയും സുന്ദരിയാണ് അവര്‍ ജീന്‍സിലും.' സ്ത്രീകള്‍ തങ്ങളുടെ  താല്പര്യത്തിനനുസരിച്ച് വസ്ത്രം ധരിക്കുന്ന ഒരു ലോകത്തിലാന്ന് താന്‍ വളര്‍ന്നു വന്നതെന്നും ഒരു കുഞ്ഞുണ്ടായതുകൊണ്ടു മാത്രം ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കാന്‍ പാടില്ല എന്നൊന്നുമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്ക് ആത്മവിശ്വാസവും നല്ല ശരീരവുമുണ്ടെങ്കില്‍ എന്ത് വന്നാലും അവ നിങ്ങള്‍ക്ക് ധരിക്കണമെന്നും കരീന പറഞ്ഞു.  

ഗര്‍ഭിണിയായിരുന്നപ്പോഴും തനിക്കെതിരേ ഇതേപോലെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ സ്വീകരിക്കാന്‍ ഓരോ സ്ത്രീയെയും അനുവദിക്കണം. താരം വ്യക്തമാക്കി. എത്ര പ്രായമായാലും ഇന്ത്യന്‍ നായികമാര്‍ക്ക് മുപ്പത്തിയഞ്ച് വയസേ തോന്നിക്കാവൂ എന്ന ചിന്താഗതിയാണ് മുന്‍പുണ്ടായിരുന്നതെന്നും എന്നാല്‍ ഇതില്‍ വീഴാതെ വിദ്യാ ബാലന്‍, കങ്കണ, ആലിയ ഭട്ട് എന്നിവരെല്ലാം ഇതിനെ എതിര്‍ത്തുകൊണ്ടിരിക്കുകയാണെന്നും കരീന കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com