മലേഷ്യയില്‍ നടന്ന സംഭവത്തിന് ഇന്ത്യന്‍ റെയില്‍വേയെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്?; നടി ശബാന ആസ്മിക്ക്‌ ഒരു വീഡിയോ കൊടുത്ത പണി

പീയുഷ് ഗോയല്‍ ദയവു ചെയ്ത് ഇതൊന്ന് കാണൂ എന്ന് കുറിച്ചുകൊണ്ട് മന്ത്രിയെ ടാഗ് ചെയ്തായിരുന്നു പോസ്റ്റ്
മലേഷ്യയില്‍ നടന്ന സംഭവത്തിന് ഇന്ത്യന്‍ റെയില്‍വേയെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്?; നടി ശബാന ആസ്മിക്ക്‌ ഒരു വീഡിയോ കൊടുത്ത പണി

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു വീഡിയോയുടെ പേരില്‍ പുലിവാലു പിടിച്ചിരിക്കുകയാണ് നടി ശബാന ആസ്മി. കഴിഞ്ഞ ദിവസമാണ് അഴുക്കുവെള്ളത്തിന് സമീപമിരുന്ന് പാത്രം കഴുകുന്ന ഹോട്ടല്‍ ജീവനക്കാരുടെ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. വീഡിയോ കണ്ടതോടെ സംഭവം ഇന്ത്യന്‍ റെയില്‍വേ ചെയ്തതാണെന്ന് ശബാന ഉറപ്പിച്ചു. പിന്നെ ഒന്നു നോക്കിയില്ല റെയില്‍ വേയെ കുറ്റപ്പെടുത്തിക്കൊണ്ട് ട്വിറ്ററിലൂടെ വീഡിയോ പോസ്റ്റ് ചെയ്തത്.

പീയുഷ് ഗോയല്‍ ദയവു ചെയ്ത് ഇതൊന്ന് കാണൂ എന്ന് കുറിച്ചുകൊണ്ട് മന്ത്രിയെ ടാഗ് ചെയ്തായിരുന്നു പോസ്റ്റ്. എന്നാല്‍ വീഡിയോയില്‍ കാണിച്ചത് മലേഷ്യയിലെ ഒരു ഹോട്ടലിലെ ദൃശ്യമായിരുന്നു. ഇത് വ്യക്തമാക്കിക്കൊണ്ട് റെയില്‍വേ മന്ത്രാലയം നടിയുടെ പോസ്റ്റിന് മറുപടി കൊടുത്തു. മലേഷ്യയിലെ ഒരു ഹോട്ടലാണെന്നും സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചിരിക്കുകയാണെന്നും പറഞ്ഞുകൊണ്ടുള്ള പോസ്റ്റില്‍ ക്വാലാലംപൂരില്‍ രാജ്‌സ് ബനാന റെസ്‌റ്റോറന്റ് എന്ന ഹോട്ടലിനെ കുറിച്ച് വന്ന വാര്‍ത്തയുടെ ലിങ്കും കൊടുത്തിരുന്നു.

സത്യം പുറത്തുവന്നതോടെ റെയില്‍വേയെ അധിക്ഷേപിച്ചു എന്നാരോപിച്ചു നടക്കെതിരേ നിരവധി പേര്‍ രംഗത്തെത്തി. ഇന്ത്യന്‍ റെയില്‍വെയെയല്ല, മലേഷ്യന്‍ റെയില്‍വെയെയാണ് ടാഗ് ചെയ്യേണ്ടതെന്നും ഒരു വ്യക്തി ഒരു വലിയ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുകയും പിന്നീട് ക്ഷമചോദിച്ച് തടിതപ്പുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. യാഥാര്‍ത്ഥ്യം പുറത്തുവന്നിട്ടും ട്വീറ്റ് ഡിലീറ്റ് ചെയ്യാത്തതും പ്രതിഷേധത്തിന് കാരണമായി.

മന്ത്രാലയത്തിന്റെ മറുപടി വന്നതോടെ ശബാന ക്ഷമാപണം നടത്തി. വിശദീകരണത്തിന് നന്ദി. ഞാന്‍ അത് തിരുത്തുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു എന്നായിരുന്നു ശബാനയുടെ ട്വീറ്റ്. ഒരു ഫേയ്‌സ്ബുക് പേജാണ് ഇന്ത്യന്‍ റെയില്‍വേയെ കുറ്റപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തത്.  വിവാദമായതോടെ ഈ പേജ് ഡിലീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com