ഇളയദളപതി തൂത്തുക്കുടിയിലെ ജനങ്ങള്‍ക്കൊപ്പം; പിറന്നാളാഘോഷം വേണ്ടെന്നുവച്ച് വിജയ്

പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളുടെ വിഷമത്തില്‍ പങ്കുചേര്‍ന്ന് തന്റെ പിറന്നാളാഘോം വേണ്ടെന്നുവച്ചിരിക്കുയാണ് ഇളയദളപതി വിജയ്
ഇളയദളപതി തൂത്തുക്കുടിയിലെ ജനങ്ങള്‍ക്കൊപ്പം; പിറന്നാളാഘോഷം വേണ്ടെന്നുവച്ച് വിജയ്

തൂത്തുക്കുടി  സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിന് നേരെ നടന്ന പൊലീസ് വെടിവെയ്പിന്റെ വേദന തമിഴകം മറുന്നുതുടങ്ങിയിട്ടില്ല. പതിമൂന്നു മനുഷ്യര്‍ക്കാണ് ശുദ്ധ ജലത്തിനും വായുവിനും വേണ്ടി സമരംചെയ്തതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടത്.പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളുടെ വിഷമത്തില്‍ പങ്കുചേര്‍ന്ന് തന്റെ പിറന്നാളാഘോം വേണ്ടെന്നുവച്ചിരിക്കുയാണ് ഇളയദളപതി വിജയ്. തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള ആരാധകര്‍ വലിയ ആഘോഷത്തോടെ പിറന്നാള്‍ കൊണ്ടാടാനുള്ള ഒരുക്കത്തിലായിരുന്നു, അപ്പോഴാണ് താരത്തിന്റെ നിര്‍ദേശം വന്നിരിക്കുന്നത്. 

ഈ മാസം 22നാണ് ഇളയ ദളപതിയുടെ പിറന്നാള്‍. ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചെങ്കിലും അദ്ദേഹത്തിന്റെ പേരിടാത്ത പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പിറന്നാളിന് തന്നെ പുറത്തുവിടാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. വിജയുടെ 62മത്തെ ചിത്രം സംവിധാനം ചെയ്യുന്നത് എ.ആര്‍ മുരുകദോസാണ്. 

വെടിവെയ്പിന് പിന്നീലെ തൂത്തുക്കുടി സന്ദര്‍ശിച്ച വിജയ്, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരുലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com