'ഞാന്‍ നീതിമാന്‍മാരെയല്ല, പാപികളെയത്രെ വിളിപ്പാന്‍ വന്നത്'; അബ്രഹാമിന്റെ സന്തതികള്‍ ടീസര്‍ കാണാം 

മ്മൂട്ടിയുടെ പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ടീസര്‍ പുറത്തിറങ്ങി 
'ഞാന്‍ നീതിമാന്‍മാരെയല്ല, പാപികളെയത്രെ വിളിപ്പാന്‍ വന്നത്'; അബ്രഹാമിന്റെ സന്തതികള്‍ ടീസര്‍ കാണാം 

മ്മൂട്ടിയുടെ പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ടീസര്‍ പുറത്തിറങ്ങി. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ദി ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ്. 

 ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആന്‍സണ്‍ പോള്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കനിഹ, കലാഭവന്‍ ഷാജോണ്‍, ശ്യാമപ്രസാദ്, മക്ബൂല്‍ സല്‍മാന്‍, സുരേഷ് കൃഷ്ണ, സോഹന്‍ സീനുലാല്‍, തരുഷി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. സസ്‌പെന്‍സ് ആക്ഷന്‍ ത്രില്ലറായാണ് ചിത്രം എത്തുന്നത്. 

ചിത്രത്തിന്റെ ടീസര്‍ കാണാം: 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com