സൗദിയിലെ ആദ്യ മലയാള സിനിമ: ബിടെക്

പാ രഞ്ജിത്ത്- രജനീകാന്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'കാല' എന്ന ചിത്രമായിരുന്നു ആദ്യ സൗദിയില്‍ പ്രദര്‍ശിപ്പിച്ച ആദ്യ ഇന്ത്യന്‍ ചിത്രം.
സൗദിയിലെ ആദ്യ മലയാള സിനിമ: ബിടെക്

സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനത്തിനുള്ള വിലക്ക് മാറിയ വാര്‍ത്ത ലോകം മുഴുവനും കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വിലക്ക് മാറിയപ്പോള്‍ ബ്ലാക്ക് പാന്തര്‍ എന്ന ചിത്രമായിരുന്നു അവിടെ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 

ഏറെ മലയാളികള്‍ താമസിക്കുന്ന സൗദിയില്‍ വിലക്ക് മാറിയതിന് ശേഷം ഒരു മലയാള ചിത്രവും പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ്. ആസിഫ് അലി നായകനായ ബി.ടെകാണ് ആദ്യ ചിത്രം. ഈ മാസം 14ന് പ്രദര്‍ശിപ്പിക്കും. പാ രഞ്ജിത്ത്- രജനീകാന്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'കാല' എന്ന ചിത്രമായിരുന്നു ആദ്യ സൗദിയില്‍ പ്രദര്‍ശിപ്പിച്ച ആദ്യ ഇന്ത്യന്‍ ചിത്രം.

ബി.ടെക് വിദ്യാര്‍ത്ഥികളുടെ സംഭബഹുലമായ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ യുവാക്കളുടെ വന്‍ താരനിരയാണ് അണിനിരക്കുന്നത്. അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനുപ്, അര്‍ജുന്‍ ,അശോകന്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ് ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിടെകിന്റെ സംവിധാനം നവാഗതനായ മൃദുല്‍ നായരാണ്. മാക്ട്രോ പിക്‌ചേഴ്‌സാണ് ബിടെകിന്റെ നിര്‍മ്മാണവും വിതരണവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com