ഒടുവില്‍ എങ്ങനെയോ ഞാന്‍ ഭൂമിയില്‍ തിരിച്ചെത്തി: ആദ്യമായി വിമാനം ഓടിച്ച അനുഭവം തുറന്ന് പറഞ്ഞ് മമ്മൂട്ടി

പൊതുവെ വാഹന പ്രിയനെന്ന് അറിയപ്പെട്ടിരുന്ന മമ്മൂട്ടി ഇനി വിമാനം മാത്രമേ ഓടിക്കാനുള്ളൂ എന്ന് ആളുകള്‍ തമാശയായി പറയാറുണ്ടായിരുന്നു.
ഒടുവില്‍ എങ്ങനെയോ ഞാന്‍ ഭൂമിയില്‍ തിരിച്ചെത്തി: ആദ്യമായി വിമാനം ഓടിച്ച അനുഭവം തുറന്ന് പറഞ്ഞ് മമ്മൂട്ടി

പൊതുവെ വാഹന പ്രിയനെന്ന് അറിയപ്പെട്ടിരുന്ന മമ്മൂട്ടി ഇനി വിമാനം മാത്രമേ ഓടിക്കാനുള്ളൂ എന്ന് ആളുകള്‍ തമാശയായി പറയാറുണ്ടായിരുന്നു. വിമാനം ഓടിച്ചിട്ടുണ്ടോയെന്ന് മമ്മൂക്കയോട് പലരും ചോദിക്കാറുമുണ്ട്. സഞ്ചാര പ്രിയനായ മമ്മൂക്കയുടെ രസകരമായ മറുപടി അതേയെന്നു തന്നെയായിരിക്കും.

കൗതുകവും തമാശയും നിറഞ്ഞ ചോദ്യത്തിന് താരം മറുപടി പറഞ്ഞത് വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ്. വിമാനം പറത്താന്‍ നന്നായി അറിയില്ലെങ്കിലും ഒരിക്കല്‍ അത് ചെയ്ത് നോക്കിയിട്ടുണ്ടെന്ന് പറഞ്ഞു തുടങ്ങിയ താരം വിമാനം പറത്തിയ തന്റെ ഭയപ്പെടുത്തുന്നതും രസകരവുമായ അനുഭവം പങ്കുവെയ്ക്കുകയും ചെയ്തു. 

'റാസല്‍ഖൈമയില്‍ ദുബായ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. കൊതുമ്പുവള്ളം പോലെ ഒരു ടു സീറ്റര്‍ വിമാനം. എനിക്കൊപ്പം കയറിയ പൈലറ്റ് നല്ല ട്രെയ്!നറുമാണ്. കക്ഷിക്ക് ഞാന്‍ വിമാനം പറത്തണമെന്ന് നിര്‍ബന്ധം. കുറേ നിര്‍ബന്ധിച്ചപ്പോള്‍ ആത്മവിശ്വാസം തോന്നി. ജോയ്!സ്റ്റിക് പോലുള്ള വടി പിടിച്ച് മുന്നോട്ടും പിന്നോട്ടും നീക്കിയാല്‍ മതി. പറഞ്ഞതുപോലെ ചെയ്തപ്പോള്‍ വിമാനം മുന്നോട്ടുനീങ്ങി, പൊങ്ങി. അതോടെ സംഗതി കൈവിട്ടെന്ന് തോന്നി. ലാന്‍ഡ് ചെയ്യാന്‍ താഴ്ന്ന് പറന്നപ്പോള്‍ ഇലക്ട്രിക് ലൈനുകള്‍ കാണാം. അതോടെ പേടി കൂടി. ഒടുവില്‍ എങ്ങനെയോ ഭൂമിയില്‍ തിരിച്ചെത്തി..'

'ദുബായ് സിനിമയുടെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ ഞാന്‍ വിമാനം പറത്തുന്ന തരത്തില്‍ ചിത്രീകരിച്ചാലോ എന്നു പോലും സംവിധായകന്‍ ജോഷി ആലോചിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ക്കൂടി വിമാനം പറത്താനുള്ള മനക്കട്ടി എനിക്കുണ്ടായിരുന്നില്ല. അതിനാല്‍ ആ പ്ലാന്‍ ഉപേക്ഷിച്ചു.' ഇങ്ങനെയായിരുന്നു മമ്മൂക്കയുടെ രസകരമായ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com