ദുരാത്മാവായ കന്യാസ്ത്രീ വീണ്ടുമെത്തുന്നു: പേടിക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം ഈ ടീസര്‍ കാണുക: 

കണ്ണടയ്ക്കാതെ മുഴുവനും കാണുക എന്ന പരസ്യവാക്യത്തോടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
ദുരാത്മാവായ കന്യാസ്ത്രീ വീണ്ടുമെത്തുന്നു: പേടിക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം ഈ ടീസര്‍ കാണുക: 

പേടിച്ച് വിറച്ചാണെങ്കിലും ഹൊറര്‍ സിനിമകള്‍ കാണാന്‍ പ്രേഷകര്‍ താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. അമിതമായ സസ്‌പെന്‍സും അവതരണരീതിയുമൊക്കെയാകാം അതിന് കാരണം. പാശ്ചാത്യ ഹൊറര്‍ ചിത്രങ്ങളാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. അതുകൊണ്ടാണ് കണ്‍ജ്വറുങ് 2, അനബെല്ല തുടങ്ങിയ ചിത്രങ്ങളെല്ലാം കേരളത്തിലെ തിയേറ്ററുകളും കീഴടക്കുന്നത്.

അതുപോലെ വേറൊരു പ്രേത കഥാപാത്രമാണ് വലാക്ക് എന്ന കന്യാസ്ത്രീ. ലോകത്തിലെ കോടിക്കണക്കിന് സിനിമാ പ്രേമികളുടെ രാത്രികളെ ഉറക്കമില്ലാതാക്കാന്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആ കന്യാസ്ത്രീ വീണ്ടുമെത്തുന്നു. കോറിന്‍ ഹാര്‍ഡിയുടെ സംവിധാനത്തില്‍ വിരിഞ്ഞ കോണ്‍ജെറിംഗ് എന്നി സിനിമയിലെ വലക്ക് എന്ന കഥാപാത്രത്തെ ആസ്പദമാക്കി ചിത്രീകരിക്കുന്ന 'ദ നണ്‍' എന്ന സിനിമയാണ് ഭയത്തിന്റെ പുത്തന്‍ സാധ്യതകള്‍ തേടി ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത്. 

കണ്ണടയ്ക്കാതെ മുഴുവനും കാണുക എന്ന പരസ്യവാക്യത്തോടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഒരു മിനിറ്റും 33 സെക്കന്റുമാണ് ഇതിന്റെ ദൈര്‍ഘ്യം. നെഞ്ചിടിപ്പു കൂട്ടാതെ ഈ ടീസര്‍ കണ്ടു തീര്‍ക്കുക തന്നെ ശ്രമകരമായ കാര്യമാണ്. ഇനി സിനിമയിറങ്ങിയാലത്തെ കാര്യം പറയേണ്ടതില്ലല്ലോ.

കോണ്‍ജെറിംഗിനും ശപിക്കപ്പെട്ട പാവയെന്ന് അറിയപ്പെടുന്ന അനബെല്ലയ്ക്കും മുന്‍പ് നടന്ന പാപത്തിന്റെ വിശുദ്ധ കഥയെന്ന വിശേഷണത്തോടെയാണ് സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. കന്യാസ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഒരു വൈദികന്‍, കന്യാസ്ത്രി, ഒരു സഹായി എന്നിവരെ വത്തിക്കാന്‍ നിയോഗിക്കുന്നതും അന്വേഷണത്തിന്റെ ഭാഗമായി അവര്‍ റെമേനിയയില്‍ എത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. 

നേരത്തെ കോണ്‍ജറിംഗ് സിനിമകളില്‍ പ്രേതമായി വേഷമിട്ട ബോണി ആരോണ്‍സ് തന്നെയാണ് ഈ സിനിമയിലും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൈസ ഫര്‍മിഗ, ഡെമിയന്‍ ബിചിര്‍, ഇന്‍ഗ്രിഡ് ബിസു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഈ വര്‍ഷം സെപ്തംബര്‍ ഏഴിന് സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com