മോഹന്‍ലാലിന്റെ പുതിയ മാജിക്കുമായി ഡ്രാമാ എത്തുന്നു; കൗതുകമുണര്‍ത്തുന്ന പേരുമായി രഞ്ജിത്ത് ചിത്രം

ലോഹത്തിന് ശേഷം രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്
മോഹന്‍ലാലിന്റെ പുതിയ മാജിക്കുമായി ഡ്രാമാ എത്തുന്നു; കൗതുകമുണര്‍ത്തുന്ന പേരുമായി രഞ്ജിത്ത് ചിത്രം

മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ഡ്രാമാ എന്ന് 'മംഗ്ലീഷ്' ടൈറ്റിലിലാണ് ചിത്രം എത്തുന്നത്. ഇംഗ്ലീഷ്, മലയാളം അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ചാണ് ചിത്രത്തിന്റെ ടൈറ്റില്‍ തയാറാക്കിയിരിക്കുന്നത്. കൂടാതെ മോഹന്‍ലാലിന്റെ പുതിയ മാജിക്ക് എന്നും പേരിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ലോഹത്തിന് ശേഷം രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്. 

പേര് വെളിപ്പെടുത്തിക്കൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറക്കിയത്. കുതിര വണ്ടിക്ക് പിന്നാലെ രണ്ട് ആഡംബര കാറുകളാണ് പോസ്റ്ററിലുള്ളത്. ലണ്ടന്‍ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മേയ് 14 നാണ് ചിത്രീകരണം ആരംഭിച്ചത്. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം പ്രമുഖ സംവിധായകരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിംഗ് പ്രശാന്ത് നാരായണന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com