കനിഹയുടെ പത്താം വിവാഹ വാര്‍ഷികാഘോഷം മമ്മൂട്ടിക്കൊപ്പം; അബ്രഹാമിന്റെ സന്തതികള്‍ ഇന്ന് തീയെറ്ററുകളില്‍

കനിഹയുടെ പത്താം വിവാഹ വാര്‍ഷികാഘോഷം മമ്മൂട്ടിക്കൊപ്പം; അബ്രഹാമിന്റെ സന്തതികള്‍ ഇന്ന് തീയെറ്ററുകളില്‍


മികച്ച കഥാപാത്രങ്ങള്‍കൊണ്ട് മലയാളികള്‍ക്ക് പ്രീയങ്കരിയായ നടിയാണ് കനിഹ. കേരള വര്‍മ പഴശ്ശി രാജയിലെ കൈതേരി മാക്കത്തിന് ശേഷം മമ്മൂട്ടിയുടെ നായികയായി അബ്രഹാമിന്റെ സന്തതികളിലൂടെ വീണ്ടും എത്തുകയാണ് താരം. കേരളം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ ശക്തയായ പബ്ലിക് പ്രോസിക്യൂട്ടറിന്റെ വേഷത്തിലാണ് കനിഹ എത്തുന്നത്. ഇന്ന് ചിത്രം തീയെറ്ററുകളില്‍ എത്തി. എന്തായാലും കനിഹയ്ക്ക് ഇത് ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്. താരം പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ സന്തോഷ ദിവസത്തേക്കുറിച്ച് കനിഹ പറഞ്ഞത്. 

ഭര്‍ത്താവ് ശ്യാം രാധാകൃഷ്ണന്റെ പിന്തുണയിലാണ് വിവാഹത്തിന് ശേഷവും സിനിമയില്‍ മികച്ച രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിഞ്ഞതെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നത്. കുടുംബത്തിന്റെ പിന്തുണയില്ലാതെ ജോലിയും കുടുംബവും ഒന്നിച്ച് കൊണ്ടുപോവാന്‍ സ്ത്രീകള്‍ക്ക് എളുപ്പമല്ല. തന്റെ കാര്യത്തില്‍ മികച്ച ഭര്‍തൃ മാതാപിതാക്കളേയും തന്നെ മനസിലാക്കുന്ന ഭര്‍ത്താവിനേയും ലഭിച്ചു. എന്റെ സുഹൃത്തിനെപ്പോലെയാണ് എന്റെ ഭര്‍ത്താവ്. അദ്ദേഹത്തിന്റെ പ്രൊഫഷനെ ഞാന്‍ ബഹുമാനിക്കുന്നതുപോലെ എന്റെ പ്രൊഫഷനെ അദ്ദേഹവും മാനിക്കുന്നു. കനിഹ പറഞ്ഞു. യുഎസില്‍ ജോലി ചെയ്യുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ശ്യാമുമായി 2008 ലാണ് കനിഹ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും എട്ട് വയസുകാരനായ മകനുണ്ട്.

നവാഗതനായ ഷാജി പാടൂരിന്റെ ചിത്രത്തിന്റെ മമ്മൂട്ടിയുടെ സ്റ്റൈല്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. മമ്മൂട്ടിയുമായുള്ള അനുഭവം വളരെ മനോഹരമായിരുന്നെന്നാണ് കനിഹ പറയുന്നത്. മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് അദ്ദേഹത്തിന് അറിയാം. അഭിനയിക്കുന്നതില്‍ മാത്രം ഇതിഹാസമല്ല അദ്ദേഹം മികച്ച മനുഷ്യന്‍ കൂടിയാണെന്നും കനിഹ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com