ആദ്യത്തെ ചിത്രത്തിന് തന്നെ ഫിലിം ഫെയര്‍ അവാര്‍ഡ് നേടി കല്യാണി: അഭിനന്ദനവുമായി മോഹന്‍ലാല്‍

ഇതേ തുടര്‍ന്ന് താരത്തിന് അഭിനന്ദനമറിയിച്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്
ആദ്യത്തെ ചിത്രത്തിന് തന്നെ ഫിലിം ഫെയര്‍ അവാര്‍ഡ് നേടി കല്യാണി: അഭിനന്ദനവുമായി മോഹന്‍ലാല്‍

മ്മയും അച്ഛനും മലയാളത്തില്‍ സജീവമാണെങ്കിലും പ്രിയദര്‍ശന്‍- ലിസി ദമ്പതികളുടെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം നടത്തിയത്. ആദ്യ ചിത്രത്തിന് തന്നെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും താരം സ്വന്തമാക്കി. ഇതേ തുടര്‍ന്ന് താരത്തിന് അഭിനന്ദനമറിയിച്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയദര്‍ശന്റെ മകള്‍ കല്ല്യാണി സിനിമയില്‍ അരങ്ങേറുന്നത്. ഇപ്പോഴിതാ ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സ്വന്തമാക്കിയ കല്ല്യാണിക്ക് അഭിനന്ദനങ്ങളറിയിച്ച് മോഹന്‍ലാലെത്തിയിരിക്കുന്നു. മലയാള സിനിമയില്‍ ഒട്ടനവധി താരങ്ങള്‍ ഫിലിം ഫയര്‍ നേടിയെങ്കിലും മോഹന്‍ലാല്‍ തന്റെ ഉറ്റ സുഹൃത്ത് പ്രിയന്റെ മകളുടെ നേട്ടത്തെ പ്രശംസിച്ചാണ് ഫെയ്‌സ്ബുക് പോസ്റ്റ് ഇട്ടിരിക്കുന്നത്.

സൂര്യ നായകനായിയെത്തിയ 24 സിനിമയുടെ സംവിധായകന്‍ വിക്രം കുമാറിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം കൂടിയാണ് 'ഹലോ'. നാഗാര്‍ജ്ജുന നിര്‍മ്മിച്ച ചിത്രത്തില്‍ തന്റെ മകനായ അഖില്‍ അഖിനെനിയാണ് നായക വേഷം കൈകാര്യം ചെയ്തത്.

ഹലോയ്ക്ക് ശേഷം കല്ല്യാണിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം യുവതാരം ശര്‍വാനന്ദിനൊപ്പമാണ്. സുധീര്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗ്യാങ്ങ്‌സ്‌ററര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു സിനിമയായാണ് അണിയിച്ചൊരുക്കുന്നത്. കല്ല്യാണിയുടെ പുതിയ തെലുങ്ക് ചിത്രം അതിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com