'ലിപ് ലോക്കിനെ സിനിമയുടെ പരസ്യത്തിനായി ഉപയോഗിച്ചത് വേദനിപ്പിച്ചു'; തുറന്നു പറഞ്ഞ് ഹണി റോസ്

'സംവിധായകന്‍ നേരത്തെ ആ രംഗത്തെക്കുറിച്ച് ഷൂട്ടിങ് തുടങ്ങുംമുന്‍പ് തന്നോട് പറഞ്ഞിരുന്നില്ല. കുറേക്കഴിഞ്ഞാണ് പറഞ്ഞത്'
'ലിപ് ലോക്കിനെ സിനിമയുടെ പരസ്യത്തിനായി ഉപയോഗിച്ചത് വേദനിപ്പിച്ചു'; തുറന്നു പറഞ്ഞ് ഹണി റോസ്

2014 ലാണ് അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത വണ്‍ ബൈ ടു പുറത്തിറങ്ങുന്നത്. സിനിമയേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് അതിലെ ഹണി റോസിന്റെ ലിപ് ലോക്ക് രംഗമായിരുന്നു. ആ രംഗത്തെ മാര്‍ക്കറ്റു ചെയ്തുകൊണ്ടായിരുന്നു സിനിമ ഇറക്കിയത്. ആ രംഗവും സിനിമയും തന്നെ ഒരുപാട് വേദനിപ്പിച്ചെന്നാണ് ഹണി റോസ് പറയുന്നത്. പരസ്യത്തിനും പ്രചാരണത്തിനും വേണ്ടി ലിപ് ലോക്കിനെ ഉപയോഗിച്ചത് തന്നെ വേദനിപ്പിച്ചെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.

'സംവിധായകന്‍ നേരത്തെ ആ രംഗത്തെക്കുറിച്ച് ഷൂട്ടിങ് തുടങ്ങുംമുന്‍പ് തന്നോട് പറഞ്ഞിരുന്നില്ല. കുറേക്കഴിഞ്ഞാണ് പറഞ്ഞത്. എന്റെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് ആ രംഗം ആവശ്യമായിരുന്നു എന്ന് എനിക്കും തോന്നി. ആ കഥാസാഹചര്യത്തില്‍ അത് വളരെ സ്വാഭാവികം ആയിരുന്നു. ഇപ്പോഴും ആ രംഗം ചെയ്തതതില്‍ തെറ്റായി ഞാന്‍ ഒന്നും കാണുന്നില്ല. അതുകൊണ്ടുതന്നെ അതില്‍ ഖേദിക്കുന്നുമില്ല. അതൊരു മാര്‍ക്കറ്റിങ് തന്ത്രമാകാം, പക്ഷെ അതെന്നെ വേദനിപ്പിച്ചു. ഭാവിയില്‍ അത്തരം രംഗങ്ങള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കും' ഹണി പറഞ്ഞു. 

മലയാളത്തില്‍ കാസ്റ്റിഗ് കൗച്ചുണ്ടെന്നും താരം പറഞ്ഞു. ഒരു അഭിനേത്രി ആകുന്നതുവരെ പല പുതുമുഖങ്ങള്‍ക്കും പലവിധമുള്ള ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരാറുണ്ടെന്നും ഹണി റോസ് വ്യക്തമാക്കി. മോശമായ രീതിയിലുളള സംസാരവും സമീപനവും തുടക്കകാലത്ത് സിനിമാ രംഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ തങ്ങളുടെ വ്യക്തിത്വത്തില്‍ ഉറച്ചു നിന്നാല്‍ മതിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com