നല്ല പച്ചമീനിന് സമീപിക്കുക ധര്‍മജന്‍ ബോള്‍ഗാട്ടി; മീന്‍ കട തുടങ്ങാന്‍ ധര്‍മജന്‍; ഉദ്ഘാടനം ചെയ്യുന്നത് ചാക്കോച്ചന്‍

ഫിഷ് ഹബ്ബിന്റെ ആദ്യ വില്‍പനകേന്ദ്രം ജൂലൈ അഞ്ചിന് കൊച്ചി അയ്യപ്പന്‍കാവിന് സമീപം പ്രവര്‍ത്തനം തുടങ്ങും
നല്ല പച്ചമീനിന് സമീപിക്കുക ധര്‍മജന്‍ ബോള്‍ഗാട്ടി; മീന്‍ കട തുടങ്ങാന്‍ ധര്‍മജന്‍; ഉദ്ഘാടനം ചെയ്യുന്നത് ചാക്കോച്ചന്‍

കൊച്ചി കായലില്‍ മീന്‍പിടിച്ച് നടന്ന തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ധര്‍മജന്‍ ഇപ്പോഴും മറന്നിട്ടില്ല. അതുകൊണ്ടാണ് സിനിമയ്ക്ക് പുറത്ത് ഒരു കച്ചവടം എന്ന് ചിന്തിച്ചപ്പോള്‍ ആദ്യം മീനിനെക്കുറിച്ച് തന്നെ ധര്‍മജന്‍ ഓര്‍ത്തത്. ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്ന പേരില്‍ മീന്‍കട തുടങ്ങാനുള്ള തയാറെടുപ്പിലാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. തന്റെ ഉറ്റ ചങ്ങാതികള്‍ക്കൊപ്പമാണ് താരം ഫിഷ് ഹബ്ബ് തുടങ്ങുന്നത്. കൊച്ചിക്കാര്‍ക്ക് നല്ല പച്ചമീന്‍ എത്തിച്ചുകൊടുക്കുക എന്നതാണ് ഫിഷ് ഹബ്ബിലൂടെ ലക്ഷ്യമിടുന്നത്. 

ഫിഷ് ഹബ്ബിന്റെ ആദ്യ വില്‍പനകേന്ദ്രം ജൂലൈ അഞ്ചിന് കൊച്ചി അയ്യപ്പന്‍കാവിന് സമീപം പ്രവര്‍ത്തനം തുടങ്ങും. നടന്‍ കുഞ്ചാക്കോ ബോബനാണ് മീന്‍കട ഉദ്ഘാടനം ചെയ്യുന്നത്. ചെമ്മീന്‍ കെട്ടിലും കൂട് കൃഷിയിലും വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് പുറമേ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, വീശ് വലകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ നിന്നെല്ലാം മീന്‍ ശേഖരിച്ച് വില്‍പനയ്‌ക്കെത്തിക്കും. ചെറുമീനുകള്‍ വൃത്തിയാക്കി ഓര്‍ഡര്‍ അനുസരിച്ച് വീടുകളിലും ഫ്‌ലാറ്റുകളിലുമെത്തിച്ചും നല്‍കും.ധര്‍മ്മജന്റെ ഉറ്റസുഹൃത്തുക്കള്‍ കൂടിയായ 11 പേരുമായി ചേര്‍ന്നാണ് ഫിഷ് ഹബ്ബ് യാഥാര്‍ഥ്യമാക്കുന്നത്. കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. 

ഫോര്‍മലിന്‍ ഉള്‍പ്പടെയുള്ള രാസവസ്തുക്കളില്‍ മുക്കിയ മീനുകളാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ എത്തുന്നത്. അതിനിടയിലാണ് നല്ല പച്ചമീന്‍ കൊച്ചിക്കാര്‍ക്ക് എത്തിക്കാനുള്ള ധര്‍മജന്റെ ശ്രമം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com