ആരാധകരെ കോരിത്തരിപ്പിക്കാന്‍ മോഹന്‍ലാല്‍ ഡ്രാമയുടെ ടീസര്‍ നാളെ എത്തും

നാളെ രാവിലെ പത്തുമണിക്ക് മോഹന്‍ലാലിന്റെ ഫെയ്്‌സ്ബുക്ക് പേജില്‍ ഡ്രാമയുടെ ടീസറെത്തും 
ആരാധകരെ കോരിത്തരിപ്പിക്കാന്‍ മോഹന്‍ലാല്‍ ഡ്രാമയുടെ ടീസര്‍ നാളെ എത്തും


കൊച്ചി: മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടിന്റെ പുതിയ ചിത്രം ഡ്രാമയുടെ ടീസര്‍ നാളെയെത്തും. മോഹന്‍ലാല്‍ തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. രാവിലെ പത്തുമണിക്ക് മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ടീസര്‍ എത്തും.

ലോഹത്തിനു ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുത്തന്‍ പണത്തിനു ശേഷം രഞ്ജിത് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് ഡ്രാമ.

മോഹന്‍ലാലിനെ കൂടാതെ സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവരും ഈ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com