'നീ എന്നെ പേടിപ്പിച്ചു, പക്ഷേ നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു'; ഭാര്യയെ വാനോളം പുകഴ്ത്തി കൊഹ് ലി

അനുഷ്‌കയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇതെന്നാണ് കൊഹ് ലി പറയുന്നത്
'നീ എന്നെ പേടിപ്പിച്ചു, പക്ഷേ നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു'; ഭാര്യയെ വാനോളം പുകഴ്ത്തി കൊഹ് ലി

ബോളിവുഡ് നടിയി അനുഷ്‌ക ശര്‍മയുടെ പാരിയിലെ പ്രകടനത്തെ പുകഴ്ത്തി ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ് ലി. അനുഷ്‌ക പ്രധാന വേഷത്തിലെത്തിയ ഹൊറര്‍ ചിത്രം പാരി ഇന്നാണ് തീയറ്ററുകളിലേക്ക് എത്തിയത്. അനുഷ്‌കയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇതെന്നാണ് കൊഹ് ലി പറയുന്നത്. സിനിമയുടെ പ്രിവ്യൂ ഷോ കണ്ടതിന് ശേഷമാണ് ഭാര്യയെ അഭിനന്ദിച്ച് നായകന്‍ ട്വിറ്ററില്‍ പോസ്റ്റിട്ടത്. 

'കഴിഞ്ഞ രാത്രിയാണ് പാരി കണ്ടത്. എന്റെ ഭാര്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. കഴിഞ്ഞ കുറച്ചുകാലങ്ങള്‍ക്കിടയില്‍ താന്‍ കണ്ട ഏറ്റവും നല്ല സിനിമയാണ് ഇത്. കുറച്ച് പേടിച്ചു, പക്ഷെ നിന്നെക്കുറിച്ച് എനിക്ക് അഭിമാനമാണ്.'- വിരാട് കൊഹ് ലി കുറിച്ചു.

നവാഗതനായ പ്രൊസിത് റോയ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് അനുഷ്‌ക ശര്‍മയുടെ ഉടമസ്ഥതയിലുള്ള ക്ലീന്‍ സ്‌ളേറ്റ് ഫിലിംസാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com