'എന്റെ മുഖം ആരും കാണാതിരിക്കാന്‍ ഷാള്‍ കൊണ്ട് മൂടിയാണ് നടന്നിരുന്നത്'; ഒരു കാലത്ത് ഇതായിരുന്നു സായി പല്ലവിയുടെ വലിയ പ്രശ്‌നം

'കാര്യമായ മേക്കപ്പ് ഇടാതെ സ്വാഭാവികമായി അഭിനിക്കാനാണ് പ്രേമം സിനിമയുടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത്'
'എന്റെ മുഖം ആരും കാണാതിരിക്കാന്‍ ഷാള്‍ കൊണ്ട് മൂടിയാണ് നടന്നിരുന്നത്'; ഒരു കാലത്ത് ഇതായിരുന്നു സായി പല്ലവിയുടെ വലിയ പ്രശ്‌നം

ത്രയും നാള്‍ നിലനിന്നിരുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ടാണ് പ്രേമത്തിലെ മലര്‍ മിസ്സായി സായ് പല്ലവി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പെണ്‍കുട്ടികള്‍ ഏറ്റവും പേടിക്കുന്ന മുഖക്കുരുവില്‍ പോലും സൗന്ദര്യമുണ്ടെന്ന് കാണിച്ചുതരാന്‍ സായ് പല്ലവിക്ക് സാധിച്ചു. എന്നാല്‍ മുഖക്കുരു ഒരുകാലത്ത് തനിക്കും വലിയ പ്രശ്‌നമായിരുന്നെന്നാണ് താരം പറയുന്നത്. മുഖത്തെ കുരുക്കള്‍ മറക്കാന്‍ ഷാള്‍ ഉപയോഗിച്ച് മുഖം മറച്ചാണ് നടന്നിരുന്നതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സായ് പല്ലവി പറഞ്ഞു. 

ആരും എന്റെ മുഖക്കുരു കാണാതിരിക്കാന്‍ ഷാള്‍ കൊണ്ട് പൊത്തിപ്പിടിക്കുമായിരുന്നു. ജോര്‍ജിയയില്‍ വച്ചുപോലും അങ്ങിനെയാണ് നടന്നത്. എന്നാല്‍ ഇപ്പോള്‍ അത് തമാശയായാണ് തോന്നുന്നതെന്നും താരം വ്യക്തമാക്കി. കാര്യമായ മേക്കപ്പ് ഇടാതെ സ്വാഭാവികമായി അഭിനിക്കാനാണ് പ്രേമം സിനിമയുടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത്. അദ്ദേഹമാണ് തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്നും സായി പറഞ്ഞു. 

മുഖക്കുരുവിനെ വലിയ പ്രശ്‌നമായി കരുതുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടിയാണ് താന്‍ ഇതെല്ലാം പറഞ്ഞയുന്നത്. സൗന്ദര്യത്തെക്കുറിച്ചുള്ള യാഥാസ്ഥിതിക കാഴ്ചപ്പാടുകളില്‍ കേട്ട് മനസ്സ് തളരരുത്. മനസ്സിന്റെ സൗന്ദര്യത്തിനപ്പുറം മറ്റൊന്നുമില്ല' താരം കൂട്ടിച്ചേര്‍ത്തു. 

അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയതോടെ തെന്നിന്ത്യയിലെ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ് സായി പല്ലവി. സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന കാരു ഒന്‍പതിനാണ് തീയറ്ററുകളില്‍ എത്തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com