ഓസ്‌കര്‍: പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി 'ദ് ഷെയ്പ് ഓഫ് വാട്ടര്‍'; മികച്ച സംവിധായകന്‍ ഗില്യര്‍മോ ദെല്‍ തോറോ

തൊണ്ണൂറാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു.
ഓസ്‌കര്‍: പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി 'ദ് ഷെയ്പ് ഓഫ് വാട്ടര്‍'; മികച്ച സംവിധായകന്‍ ഗില്യര്‍മോ ദെല്‍ തോറോ

90മത് ഓസ്‌കര്‍ വേദിയില്‍  പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടി ദ് ഷെയ്പ് ഓഫ് വാട്ടര്‍. മികച്ച ചിത്രത്തിനും സംവിധായകനും ഉള്‍പ്പെടെ നാല് പുരസ്‌കാരങ്ങളാണ് മെക്‌സിക്കന്‍ സംവിധായകനായ ഗില്യര്‍മോ ദെല്‍ തോറോയുടെ ഈ ഭ്രമാത്മക പ്രണയ ചിത്രം നേടിയത്. സംവിധാനത്തിനും മികച്ച ചിത്രത്തിനുമുള്ള പുരസ്‌കാരങ്ങള്‍ക്ക് പുറമേ സംഗീതത്തിനും പ്രൊഡക്ഷന്‍ ഡിസൈനിങ്ങിനുമുള്ള പുരസ്‌കാരങ്ങളും ചിത്രം നേടി. 

12 നാമനിര്‍ദേശങ്ങള്‍ നേടി 'ദ് ഷെയ്പ് ഓഫ് വാട്ടര്‍' പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

ഡാര്‍ക്കസ്റ്റ് അവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാരി ഓള്‍ഡ്മാന്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ത്രീ ബില്‍ബോര്‍ഡ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി.

ചടങ്ങിലെ ആദ്യ പുരസ്‌കാരം സാം റോക്ക്‌വെല്ലിനാണ് ലഭിച്ചത് 'ത്രീ ബില്‍ബോര്‍ഡ് ഔട്ട്‌സെഡ് എബ്ബിങ്, മിസോറി'യിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്.

മികച്ച സഹനടിക്കുള്ള പുരസ്‌കാരം അലിസണ്‍ ജാനി സ്വന്തമാക്കി. ചിലെയില്‍ നിന്നുള്ള എ ഫന്റാസ്റ്റിക് വുമണ്‍ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുസര്കാരം നേടി.

ക്രിസ്റ്റഫര്‍ നോളന്റെ ഡന്‍കിര്‍ക് മൂന്ന് പുരസ്‌കാരങ്ങള്‍ നേടി. മികച്ച ശബ്ദമിശ്രണം,സൗണ്ട് എഡിറ്റിങ്, ഫിലും എഡിറ്റിങ് എന്നിവയാണ് ഡന്‍കിര്‍ക് സ്വന്തമാക്കിയത്.

ലൊസാഞ്ചലസിനെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാരപ്രഖ്യാപനം. 24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.

പ്രധാന പുരസ്‌കാരങ്ങള്‍
ഒറിജിനല്‍ സ്‌ക്രീന്‍ പ്ലേഗെറ്റ് ഔട്ട്തിരക്കഥാകൃത്ത്: ജോര്‍ദാന്‍ പീലേ
അഡാപ്റ്റഡ് സ്‌ക്രീന്‍ പ്ലേകോള്‍ മീ ബൈ യുവര്‍ നെയിംതിരക്കഥ: ജെയിംസ് ഐവറി
ലൈവ് ആക്ഷന്‍ ഷോര്‍ട്ട്ദ് സൈലന്റ് ചൈല്‍ഡ്‌സംവിധാനം: ക്രിസ് ഓവര്‍ടണ്‍, റേച്ചല്‍ ഷെന്‍ടന്‍
ഡോക്യുമെന്ററി ഷോര്‍ട്ട്‌ഹെവന്‍ ഇസ് എ ട്രാഫിക് ജാം ഓണ്‍ ദ് 405സംവിധാനം: ഫ്രാങ് സ്റ്റിഫല്‍
ഫിലിം എഡിറ്റിങ്‌ലീ സ്മിത്ത് ഡന്‍കിര്‍ക്ക്
വിഷ്വല്‍ ഇഫെക്റ്റ്‌സ് ബ്ലേഡ് റണര്‍ ജോണ്‍ നെല്‍സണ്‍, ജേര്‍ഡ് നെഫ്‌സര്‍, പോള്‍ ലാംബേര്‍ട്ട്, റിച്ചാര്‍ഡ് ആര്‍. ഹൂവര്‍
മികച്ച ആനിമേഷന്‍ ചിത്രംകൊകൊ സംവിധാനം ലീ ഉന്‍ക്രിച്ച്, ഡര്‍ലാ കെ. ആന്‍ഡേഴ്‌സണ്‍
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ഡിയര്‍ ബാസ്‌ക്കെറ്റ് ബോള്‍ സംവിധാനം ഗ്ലെന്‍ കിയെന്‍, കോബ് ബ്രയന്റ്
മികച്ച സഹനടി അലിസണ്‍ ജാനി ഐ ടാനിയ
മികച്ച വിദേശ ഭാഷാചിത്രം ഫന്റാസ്റ്റിക്ക് വുമണ്‍ സംവിധാനം ചിലെ
പ്രൊഡക്ഷന്‍ ഡിസൈന്‍ പോള്‍ ഡെന്‍ഹാം ഓസ്‌റ്റെര്‍ബെറി ദ് ഷെയ്പ് ഓഫ് വാട്ടര്‍
സൗണ്ട് മിക്‌സിങ് ഗ്രിഗ് ലാന്‍ഡേക്കര്‍, ഗാരി എ. റിസോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടെന്‍ ചിത്രം ഡന്‍കിര്‍ക്ക്
സൗണ്ട് എഡിറ്റിങ് റിച്ചാര്‍ഡ് കിങ്, അലെക്‌സ് ഗിബ്‌സണ്‍ ഡന്‍കിര്‍ക്ക്
ഡോക്യുമെന്ററി ഫീച്ചര്‍ : ഐക്കറസ് ബ്രയാന്‍ ഫോഗല്‍, ഡാന്‍ കോഗന്‍
കോസ്റ്റ്യൂം മാര്‍ക്ക് ബ്രിഡ്ജസ് ഫാന്റം ത്രെഡ്
മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിങ് ഡേവിഡ് മലിനോവ്‌സ്‌കി, ലൂസി സിബ്ബിക് ഡാര്‍ക്കസ്റ്റ് അവര്‍
സഹനടന്‍ സാം റോക്ക്‌വെല്‍ ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസൗറി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com