ഓസ്‌കര്‍ വേദിയില്‍ വൈന്‍ ഗ്ലാസുമായി സീറ്റ് ചാടി കടന്ന് ജെനിഫര്‍, എമ്മയെ ട്രോളാനായിരുന്നു ആ പോക്ക്‌

സ്വയം ആസ്വദിച്ച് ഓസ്‌കാര്‍ വേദിയിലെത്തുന്ന ജെനിഫര്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല
ഓസ്‌കര്‍ വേദിയില്‍ വൈന്‍ ഗ്ലാസുമായി സീറ്റ് ചാടി കടന്ന് ജെനിഫര്‍, എമ്മയെ ട്രോളാനായിരുന്നു ആ പോക്ക്‌

ജെനിഫര്‍ ലോറന്‍സില്ലാതെ എന്ത് ഓസ്‌കര്‍? സ്വയം ആസ്വദിച്ച് ഓസ്‌കര്‍ വേദിയിലെത്തുന്ന ജെനിഫര്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഇത്തവണ കുസൃതി കുറച്ച് കൂടിയെന്ന് മാത്രം. 

വൈന്‍ ഗ്ലാസ് കയ്യില്‍ പിടിച്ച്, ഡ്രസ് കുറച്ചൊന്ന് മുകളിലേക്ക് പൊക്കി, സീറ്റിന് മുകളിലൂടെ കയറി ഇറങ്ങുന്ന ജെനിഫറിനെയാണ് ലോകം കണ്ടത്. എന്തിനായിരുന്നു സീറ്റ് ചാടി മറികടന്ന് ജെനിഫറിന്റെ സാഹയം? സുഹൃത്ത് എമ്മാ സ്റ്റോണിന് അടുത്തിരുന്ന് ട്രോളാന്‍ വേണ്ടിയായിരുന്നു ആ പോക്ക്. 

കഴിഞ്ഞ വര്‍ഷം ഓസ്‌കര്‍ വേദിയില്‍ അബദ്ധത്തില്‍ ലാ ലാ ലാന്‍ഡിനെ മികച്ച സിനിമയായി പ്രഖ്യാപിച്ച സംഭവം അവതാരകനായെത്തിയ ജിമ്മി കിമ്മില്‍ ഓര്‍മിപ്പിച്ചപ്പോഴായിരുന്നു എമ്മയ്ക്ക് നേരെ വിരല്‍ ചൂണ്ടി ജെനിഫറിന്റെ ചിരിയെത്തിയത്. ഓസ്‌കര്‍ പ്രഖ്യാപന ചടങ്ങിന് പിന്നാലെ ജെനിഫറിന്റെ സീറ്റ് ചാടിക്കടക്കലും, ചിരിയുമെല്ലാമാണ് ഇപ്പോള്‍ വൈറലായി പടരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com