'എനിക്ക് അപൂര്‍വ്വ രോഗം ബാധിച്ചിരിക്കുകയാണ്'; ആരോഗ്യസ്ഥിതിയെക്കുറിച്ച് വെളിപ്പെടുത്തി ഇര്‍ഫാന്‍ ഖാന്‍

10 ദിവസത്തിനുള്ളില്‍ രോഗത്തെക്കുറിച്ച് മനസിലാക്കാന്‍ സാധിക്കുമെന്നും അത് അറിയിക്കുന്നതായിരിക്കുമെന്നും താരം പറഞ്ഞു
'എനിക്ക് അപൂര്‍വ്വ രോഗം ബാധിച്ചിരിക്കുകയാണ്'; ആരോഗ്യസ്ഥിതിയെക്കുറിച്ച് വെളിപ്പെടുത്തി ഇര്‍ഫാന്‍ ഖാന്‍

തനിക്ക് അപൂവ്വമായ രോഗം ബാധിച്ചിരിക്കുകയാണെന്ന വിവരം വെളിപ്പെടുത്തി ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍. എന്നാല്‍ തന്റെ ആരോഗ്യത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ട്വിറ്ററിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സുഖമില്ലാതെ ചികിത്സയിലായിരുന്നു താരം. 

കഴിഞ്ഞ 15 ദിവസമായി തന്റെ ജീവിതം അനിശ്ചിതത്വത്തിലാണെന്നും അപൂര്‍വമായ കഥകള്‍ തിരഞ്ഞുപോകുന്ന എനിക്ക് അപൂവമായ രോഗമാണ് ലഭിച്ചതെന്നും ട്വിറ്ററിലൂടെ പറഞ്ഞു. എന്നാല്‍ താന്‍ തളരില്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബവും സുഹൃത്തുക്കളുമെല്ലാം കൂടെയുണ്ടെന്നും ഇതിലെ മറികടക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി. 10 ദിവസത്തിനുള്ളില്‍ രോഗത്തെക്കുറിച്ച് മനസിലാക്കാന്‍ സാധിക്കുമെന്നും അത് അറിയിക്കുന്നതായിരിക്കുമെന്നും താരം പറഞ്ഞു. 

നേരത്തെ വിശാല്‍ ഭരദ്വാജ് തന്റെ പുതിയ ചിത്രത്തില്‍ നിന്ന് ഇര്‍ഫാന്‍ ഖാനെ മാറ്റിയെന്ന് അറിയിച്ചിരുന്നു. മഞ്ഞപ്പിത്തമായതിനാല്‍ മാറ്റുന്നുവെന്നായിരുന്നു അദ്ദേഹം കാരണമായി പറഞ്ഞത്. 

ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ സിനിമകളില്‍നിന്നെല്ലാം അവധി എടുത്തിരിക്കുകയാണ് ഇര്‍ഫാന്‍. പൊളിറ്റിക്കല്‍ സറ്റയര്‍ സീരീസ് ദ് മിനിസ്ട്രിയുടെ ഷൂട്ടിംഗിനായി പഞ്ചാബിലേക്ക് പോകാനിരിക്കുകയായിരുന്നു. അതോടൊപ്പം തന്നെ ബ്ലാക്ക്‌മെയിലിന്റെ പ്രമോഷനിലും പങ്കെടുക്കേണ്ടതുണ്ട്. അതിനിടയിലാണ് താരത്തിന് അസുഖം പിടിപെട്ടത്.

ഇര്‍ഫാന്‍ ഖാന്‍ ഏറ്റെടുത്ത എല്ലാ ജോലികളും റീഷെഡ്യൂള്‍ ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ പിആര്‍ ടീം പ്രസ്താവനയില്‍ അറിയിച്ചു. ആമസോണ്‍ െ്രെപമിന്റെ വീഡിയോ സീരീസാണ് ദ് മിനിസ്ട്രി. അതിന് ശേഷം വിശാല്‍ ഭരദ്വാജ് ചിത്രത്തിലാണ് ഇര്‍ഫാന്‍ അഭിനയിക്കാനിരിക്കുന്നത്. അതിന് ശേഷമാണ് ഹിന്ദി മീഡിയം 2 ഷൂട്ടിംഗ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com