മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ തനിക്ക് ഇങ്ങനെയൊരു പണികിട്ടുമെന്ന് ഫ്രാന്‍സെസ് മക്‌ഡോര്‍മാന്‍ഡിന്‍ വിചാരിച്ചിരുന്നു. പുരസ്‌കാരം ലഭിച്ച് അധികം വൈകാതെ ഫ്രാന്‍സെസിന്റെ കൈയില്‍ നിന്ന് പുരസ്‌കാര പ്രതിമ കള്ളന്‍ കട്ടു. പുരസ്‌കാര ചടങ്ങിന് ശേഷം ജേതാക്കള്‍ക്ക് ഗവേണേഴ്‌സ് ബോള്‍ ഹാളില്‍ നടത്തിയ ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് മോഷണം നടന്നത്. ഓസ്‌കര്‍ പുരസ്‌കാരവുമായി കള്ളന്‍ ഫേയ്‌സ്ബുക്ക് ലൈവില്‍ വന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ കള്ളന്‍ അകത്തായി.
47 കാരനായ ടെറി ബ്രയന്റാണ് ട്രോഫി മോഷ്ടിച്ചത്. ട്രോഫിയുമായി നില്‍ക്കുന്ന വീഡിയോ ഷെയര്‍ ചെയ്തതാണ് പൊലീസിന് സഹായമായത്. ഇയാളില്‍ നിന്ന് പുരസ്‌കാരം കണ്ടെത്തി ഡോര്‍മണ്ടിന് ഏല്‍പ്പിച്ചു. ഇയാള്‍ക്ക് 20,000 രൂപ പിഴ ചുമത്തി.
പുരസ്‌കാരം നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലായിരുന്ന ഫ്രാന്‍സെസ് ഇപ്പോള്‍ സന്തോഷവതിയാണെന്ന് അവരുടെ വക്താവ് വ്യക്തമാക്കി. ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിംഗ് മിസൗറി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം സ്വന്തമാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ