കടലിനുള്ളിലെ കൗതുകത്തുള്ളിയായ ലക്ഷദ്വീപിന്റെ കഥപറയുന്ന സിന്‍ജാര്‍

ലക്ഷദ്വീപ് ഭാഷയായ 'ജസരി'യില്‍ നിര്‍മിച്ച ആദ്യ സിനിമ 'സിന്‍ജാര്‍' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് മഞ്ജു വാര്യര്‍.
കടലിനുള്ളിലെ കൗതുകത്തുള്ളിയായ ലക്ഷദ്വീപിന്റെ കഥപറയുന്ന സിന്‍ജാര്‍

ലക്ഷദ്വീപ് ഭാഷയായ 'ജസരി'യില്‍ നിര്‍മിച്ച ആദ്യ സിനിമ 'സിന്‍ജാര്‍' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് മഞ്ജു വാര്യര്‍. ലക്ഷദ്വീപിലെ മനുഷ്യരുടെ ജീവിതം, ഭാഷ, സംസ്‌കാരം ഇവയെ എല്ലാം അടുത്തറിയാന്‍ അധികമാരും ശ്രമിക്കാറുമില്ല. അപൂര്‍വം ചില ശ്രമങ്ങളൊഴിച്ചാല്‍ ലക്ഷദ്വീപ് ഇന്നും നാലുവശവും അപരിചിതത്വത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇടം തന്നെയാണെന്നും മഞ്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

വിശക്കാതിരിക്കാനുള്ള മരുന്നിനു വേണ്ടിയുള്ള സിറിയയിലെ കുട്ടികളുടെ വിലാപം ലോകത്തിന്റെ കാതുകളില്‍ നിറയുമ്പോള്‍ 'സിന്‍ജാര്‍' അവിടത്തെ മതതീവ്രവാദികളുടെ പിടിയിലകപ്പെട്ട രണ്ടു പെണ്‍കുട്ടികളുടെ കഥയാണ് പറയുന്നത്. പാമ്പള്ളി കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷിബു ജി സുശീലന്‍ ആണ്.

മഞ്ജു വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ലക്ഷദ്വീപ് എന്നാൽ നമുക്ക് കടലിനുള്ളിലെ ഒരു കൗതുകത്തുള്ളിയാണ് എന്നും. അവിടത്തെ മനുഷ്യർ, ജീവിതം, ഭാഷ, സംസ്കാരം ഇവയെ എല്ലാം അടുത്തറിയാൻ അധികമാരും ശ്രമിക്കാറുമില്ല. അപൂർവം ചില ശ്രമങ്ങളൊഴിച്ചാൽ ലക്ഷദ്വീപ് ഇന്നും നാലുവശവും അപരിചിതത്വത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇടം തന്നെയാണ്. പക്ഷേ, ലക്ഷദ്വീപ് ഭാഷയായ 'ജസരി'യിൽ നിർമിച്ച ആദ്യ സിനിമ നമുക്കായി ഒരുങ്ങിക്കഴിഞ്ഞു. സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ പറയുന്ന 'സിൻജാർ' എന്ന ചിത്രത്തെ നിങ്ങൾക്ക് മുമ്പാകെ അഭിമാനത്തോടെ പരിചയപ്പെടുത്തുന്നു. വിശക്കാതിരിക്കാനുള്ള മരുന്നിനു വേണ്ടിയുള്ള സിറിയയിലെ കുട്ടികളുടെ വിലാപം ലോകത്തിന്റെ കാതുകളിൽ നിറയുമ്പോൾ 'സിൻജാർ' അവിടത്തെ മതതീവ്രവാദികളുടെ പിടിയിലകപ്പെട്ട രണ്ടു പെൺകുട്ടികളുടെ കഥയാണ് പറയുന്നത്. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വിജയാശംസകൾ....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com