നമ്മുടെ വര്‍ക്ക് സ്‌പേസില്‍ മാറ്റമുണ്ടാക്കേണ്ടത് നമ്മള്‍ തന്നെയാണ്; പുരസ്‌കാരം ടേക്ക് ഓഫിലെ ടീം വര്‍ക്കിന്റെ വിജയം: പാര്‍വതി

മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പാര്‍വതി.
നമ്മുടെ വര്‍ക്ക് സ്‌പേസില്‍ മാറ്റമുണ്ടാക്കേണ്ടത് നമ്മള്‍ തന്നെയാണ്; പുരസ്‌കാരം ടേക്ക് ഓഫിലെ ടീം വര്‍ക്കിന്റെ വിജയം: പാര്‍വതി

കൊച്ചി: മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പാര്‍വതി. ടേക്ക് ഓഫിലെ അഭിനയിത്തിനാണ് പാര്‍വതിക്ക് പുരസ്‌കാരം ലഭിച്ചത്. നമ്മുടെ വര്‍ക്ക് സ്‌പേസില്‍ മാറ്റം കൊണ്ടുവരേണ്ടത് നമ്മള്‍ തന്നെയാണ്. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ ഇത്രത്തോളം ഭീകരമാണെന്ന് ഞാന്‍ മനസിലക്കിയത് വൈകിയാണ്. സമീറ എന്ന കഥാപാത്രമായി അനായാസമായി കേറാന്‍ പറ്റിയതില്‍ സംവിധായകന്റെ വലിയ ഗവേഷണമുണ്ട്. ഒരു ഉഗ്രന്‍ ടീം കിട്ടിയതുകൊണ്ടാണ് നന്നായി ചെയ്യാന്‍ കഴിഞ്ഞതെന്നും എളിമയെന്താണെന്നും ഒരു ആര്‍ട്ടിസ്റ്റും ആര്‍ട്ടിസ്റ്റിന്റെ വര്‍ക്കും തമ്മിലുള്ള വ്യത്യാസവും എങ്ങനെയായിരിക്കണമെന്നും ഒരു വാക്കു പറയാതെ മനസിലാക്കി തന്ന വ്യക്തിയാണ് ഇന്ദ്രന്‍സെന്നും പാര്‍വതി പറഞ്ഞു.

നഴ്‌സുമാര്‍ക്ക് ഒരു പ്രശ്‌നമുണ്ടായപ്പോള്‍ അവര്‍ സംഘടിച്ചു. ഇതിനു മുന്‍പ് ഡബ്ലുസിസിഎന്ന സംഘടന ഇന്ത്യയില്‍ എവിടെയും ഉണ്ടായിട്ടില്ല. എല്ലാ സംഘടനകളും ഒരുമിച്ചാണ് നമ്മുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് കണ്ടെത്തുന്നത്. നമ്മള്‍ക്ക് എന്തൊക്കെയാണ് പ്രശ്‌നമെന്ന് ചേര്‍ന്നാണ് കണ്ടെത്തുന്നത്. നമ്മളായിട്ട് പറഞ്ഞ് കൊട്ടിഘോഷിയ്‌ക്കേണ്ട ആവശ്യമില്ല. അതുപോലെ തന്നെയാണ് നേഴ്‌സുമാരുടെ പ്രശ്‌നങ്ങളുമെന്നും പാര്‍വതി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com