ഹോളിവുഡ് എഴുത്തുകാര്‍ സൂപ്പര്‍സ്റ്റാറുകള്‍: നടന്‍ മാധവന്‍

ബോളിവുഡില്‍ അവര്‍ക്ക് വേണ്ട വില ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഹോളിവുഡ് എഴുത്തുകാര്‍ സൂപ്പര്‍സ്റ്റാറുകള്‍: നടന്‍ മാധവന്‍

ഹോളിവുഡിലെ എഴുത്തുകാര്‍ സൂപ്പര്‍സ്റ്റാറുകളായാണ് പരിഗണിക്കപ്പെടുന്നതെന്ന് നടന്‍ ആര്‍ മാധവന്‍. എഴുത്തുകാരും നടന്‍മാരുമെല്ലാം തുല്യരായാണ് അവിടെ പരിഗണിക്കപ്പെടുന്നത്. ബോളിവുഡില്‍ അവര്‍ക്ക് വേണ്ട വില ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഹോളിവുഡില്‍, തിരക്കഥാകൃത്തുക്കളെയും, സംഭാഷണങ്ങളെഴുതുന്നവരെയും സൂപ്പര്‍സ്റ്റാറുകളായി പരിഗണിക്കപ്പെടുന്നു, അവര്‍ക്ക് നല്ല ശമ്പളവും നല്‍കുന്നു. ബോളിവുഡില്‍ അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ല എന്നത് സങ്കടകരമാണ്,' അദ്ദേഹം പറഞ്ഞു.

എഫ്.ഐ.സി.സി.ഐ ഫ്രെയിംസിന്റെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്‍ അമിത് സാദ്, സംവിധായകന്‍ മായങ്ക് ശര്‍മ്മ, പ്രൊഡ്യൂസര്‍ വിക്രം മല്‍ഹോത്ര, ഇന്‍ഡ്യയിലെ ആമസോണ്‍ പ്രീ വീഡിയോയുടെ ഡയറക്ടര്‍ വിജയ് സുബ്രഹ്മണ്യം എന്നിവരും പരിപാടിയില്‍ മാധവനോടൊപ്പം സംസാരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com