സംവിധായകരുടെ ശ്രദ്ധയ്ക്ക്; ഈ വിഷ്വല്‍ ഡയറക്ടര്‍ പറയുന്നതൊന്നു കേള്‍ക്കൂ... 

സിനിമയുടെ തുടക്കത്തില്‍ ഒരു വിഎഫ്എക്‌സ് ഡയറക്ടറെ സമീപിക്കുന്നത് കൊണ്ട് ഒരുപാട് ചെയ്യാന്‍ സാധിക്കും. 
സംവിധായകരുടെ ശ്രദ്ധയ്ക്ക്; ഈ വിഷ്വല്‍ ഡയറക്ടര്‍ പറയുന്നതൊന്നു കേള്‍ക്കൂ... 

സിനിമ നിര്‍മ്മാണത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത മേഖലയാണ് വിഷ്വല്‍ ഇഫക്ടസ്. പരിധികളില്ലാത്ത് സാധ്യതകളാണ് വിഷ്വല്‍ ഇഫക്ടസ് സംവിധായകര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.ഒരു സിനിമയുടെ തുടക്കത്തില്‍ തന്നെ ഒരു വിഷ്വല്‍ ഇഫക്ട്‌സ് ഡയറക്ടറെ സമീപിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങള്‍ വിവരിക്കുകയാണ് പ്രശസ്ത വിഷ്വല്‍ ഡയറക്ടര്‍ ബാനി ചന്ദ് ബാബു

വിഷ്വല്‍ ഇഫക്ട്‌സ് എന്നാല്‍ എന്താണ് എന്ന് പല സിനിമ പ്രേക്ഷകര്‍ക്കും അറിയില്ല, എന്നാല്‍ ഒരു സിനിമയുടെ പൂര്‍ണതക്കു ഏറ്റവും അത്യാവശ്യമായ ഒന്നാണ് വിഷ്വല്‍ ഇഫക്ട്‌സ്. നാച്ചുറല്‍ ആയി ഷൂട്ട് ചെയ്യാന്‍ കഴിയാത്ത പല കാര്യങ്ങളും സിനിമയില്‍ നമ്മുക്ക് വിഷ്വല്‍ ഇഫക്ട്‌സിന്റെ സഹായം കൊണ്ട് ചെയ്യാന്‍ കഴിയും. ഒരു സാധാരണ പ്രേക്ഷകനോട് ഉദാഹരണം പറയണമെങ്കില്‍ 1000കോടി ക്ലബ്ബില്‍ കയറിയ ബാഹുബലി സിനിമയെക്കുറിച്ച് പറയുമ്പോള്‍ അവര്‍ക്ക് മനസിലാകും.നമ്മുടെ മലയാളം ഇന്‍ഡസ്ട്രിയിലും ഇതു പോലെ മികച്ച വിഷ്വല്‍ ഇഫക്ട്‌സ് വര്‍ക്കുകള്‍ നടക്കുന്നുണ്ട്. 

ഈ അടുത്തിടെ മികച്ച വിജയം സമ്മാനിച്ച ക്വീന്‍ എന്ന സിനിമയുടെ വിഷ്വല്‍ ഇഫക്ട്‌സ് ചെയ്ത ടീമാണ് കോക്കനട്ട് ബഞ്ച്, നിരവധി മികച്ച വിജയങ്ങള്‍ സ്വന്തമാക്കിയ സിനിമകളുടെയും പരസ്യ ചിത്രങ്ങളുടെയും ഭാഗമാകാന്‍ ഈ കമ്പനിക്കു കഴിഞ്ഞിട്ടുമുണ്ട്, ഇതു പോലെ കുറെ നല്ല വിഎഫ്എക്‌സ് കമ്പനികള്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. 

സിനിമയുടെ തുടക്കത്തില്‍ ഒരു വിഎഫ്എക്‌സ് ഡയറക്ടറെ സമീപിക്കുന്നത് കൊണ്ട് ഒരുപാട് ചെയ്യാന്‍ സാധിക്കും. 
1. ഒരു സിനിമയുടെ തിരക്കഥ പൂര്‍ത്തി ആയിക്കഴിഞ്ഞാല്‍ അതിലെ വിഎഫ്എക്‌സ് രംഗങ്ങള്‍ ഏതാണ് എന്ന് ആദ്യം മനസിലാക്കുക. എന്നിട്ട് ഒരു വിഎഫ്എക്‌സ് പ്രൊഡ്യൂസര്‍ നെ കണ്ടു ആ സിനിമയ്ക്കു എത്രമാത്രം ബ്ജറ്റ് വിഎഫ്എക്‌സ് നു വേണ്ടി വരുമെന്നു ചോദിക്കുക. ഇതില്‍ നിന്നു ഉള്ള നേട്ടം എന്താണെന്നാല്‍, വിഷ്വല്‍ ഇഫക്ട്‌സ് നു വേണ്ടി വരുന്ന ബ്ജറ്റിനെക്കുറിച്ച് ഉള്ള ശരിയായ ധാരണ കിട്ടും. സിനിമയുടെ അവസാനം ഘട്ടത്തില്‍ ഉണ്ടാകാവുന്ന ബജറ്റ് പ്രശ്‌നങ്ങള്‍ ആദ്യം തന്നെ പരിഹരിക്കാനും കഴിയും. 

2. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലി ആരംഭിക്കുമ്പോള്‍ തന്നെ വിഷ്വല്‍ ഇഫക്ട്‌സ് ഡയറക്ടറുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. ഇതില്‍ നിന്നുള്ള നേട്ടം നമ്മള്‍ വളരെ ബുദ്ധിമുട്ടാണ് എന്ന് കരുതുന്ന പല സി.ജി ഷോട്‌സും വളരെ എളുപ്പത്തില്‍ എടുക്കാന്‍ ഇവരുടെ സഹായം അത്യാവശ്യമാണ് അതിലൂടെ പ്രീ പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും വളരെ എളുപ്പത്തില്‍ തീര്‍ക്കാന്‍ സാധിക്കും. 

3. സിനിമയുടെ ചിത്രീകരണ പരിമിതികളിലും, അതായത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ട് ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്ത സെറ്റ്, കണ്ടെത്താന്‍ കഴിയാത്ത സ്ഥലങ്ങള്‍ ഇവയെല്ലാം ഒരു നല്ല വിഷ്വല്‍ ഇഫക്ട്‌സ് വഴി നമുക്ക് സാധ്യമാവുന്നതാണ്. അവരുടെ നിര്‍ദേശങ്ങളും അനുമാനങ്ങളും പ്രൊഡക്ഷനെ കുറച്ചു കൂടി എളുപ്പമാക്കാന്‍ സഹായകമാകുന്നു, സമയവും പണവും അതിലൂടെ ലാഭിക്കുകകയും ചെയ്യാം 

4. നിങ്ങളുടെ സിനിമയെക്കുറിച്ച് നിങ്ങളുടെ മനസ്സില്‍ ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കും ചില സമയങ്ങളില്‍ സ്‌ക്രീനില്‍ അതു ശരിയായി വരണം എന്നില്ല, എന്നാല്‍ സിനിമയുടെ തുടക്കത്തില്‍ തന്നെ വിഷ്വല്‍ ഇഫക്ട്‌സ് ഡയറക്ടറെ നിങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് നിങ്ങളെ സഹായിക്കാന്‍ സാധിക്കും 

സിനിമയുടെ ഷൂട്ടും എഡിറ്റിംഗും കഴിഞ്ഞ് വിഷ്വല്‍ ഇഫക്ട്‌സ് ടീമിനെ സമീപിക്കുന്നവരാണ് സിനിമ ഇന്‍ഡസ്ട്രിയില്‍ കൂടുതലും. എന്നാല്‍ ഇതിനു മാറ്റം വരുന്നുണ്ട് ചിത്രീകരണം തുടങ്ങും മുന്‍പേ വിഎഫ്എക്‌സ് ഡയറക്ടറുമായിമായി ചര്‍ച്ച ചെയ്തു ചിത്രം ആരംഭിക്കാന്‍ പല സംവിധായകരും ഇപ്പോള്‍ തയ്യാറാകുന്നുണ്ട് 

കേരളത്തില്‍ മികച്ച വിഎഫ്എക്‌സ് കമ്പനികള്‍ ഉണ്ടെന്നുള്ളതിന് ഉദാഹരണമാണ് വേറെ പല ഭാഷകളില്‍ നിന്നും വിഎഫ്എക്‌സ് വര്‍ക്കുകള്‍ ഇവിടേക്ക് വരുന്നത്. വിഷ്വല്‍ ഇഫക്ട്‌സ് ഒരു സാങ്കേതിക വിദ്യ മാത്രമല്ല അതൊരു ക്രീയേറ്റീവ് മേഖല കൂടിയാണ്. ഒരു സംവിധായകന്റെ കാഴ്ചപ്പാടിലുള്ള സിനിമ അത് ഫാന്റസി അല്ലെങ്കില്‍ ഒറിജിനലി ഷൂട്ട് ചെയ്യാന്‍ പറ്റാത്തതാണെങ്കില്‍ അത് ഏറ്റവും എളുപ്പത്തില്‍ സാധ്യമാക്കാന്‍ വിഷ്വല്‍ ഇഫക്ട്‌സ് ഡയറക്ടറുടെ സപ്പോര്‍ട്ട് അനിവാര്യമാണ്. ഇന്ന് ഏറെക്കുറെ എല്ലാ സിനിമകളിലും വിഷ്വല്‍ ഇഫക്ട്‌സ് എന്ന മാജിക് കൊണ്ട് വരുന്ന പ്രവണത അധികമായിട്ടുണ്ട്. ഇത് നമ്മുടെ സിനിമ ഇന്‍ഡസ്ട്രിയെ മറ്റൊരു തലത്തില്‍ എത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇനി വിഷ്വല്‍ ഇഫക്ട്‌സ് കൂടാതെയുള്ള മികച്ച കലാസൃഷ്ടികള്‍ വളരെ കുറവായിരിക്കും. അത് ഈ മേഖലയുടെ അനിവാര്യതയില്‍ നിന്നുണ്ടായ വളര്‍ച്ചയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com