'ബീച്ചില്‍ പിന്നെ സാരി ഉടുത്താണോ വരേണ്ടത്'; ബിക്കിനി ചിത്രം കണ്ട് ഹാലിളകിയവര്‍ക്ക് മറുപടിയുമായി രാധിക ആപ്‌തേ

'സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നവരെ തനിക്ക് അറിയില്ലെന്നും അതിനാല്‍ അവരെ നേരിടേണ്ടകാര്യം തനിക്കില്ല'
'ബീച്ചില്‍ പിന്നെ സാരി ഉടുത്താണോ വരേണ്ടത്'; ബിക്കിനി ചിത്രം കണ്ട് ഹാലിളകിയവര്‍ക്ക് മറുപടിയുമായി രാധിക ആപ്‌തേ

താരങ്ങളെ ബിക്കിനിയില്‍ കണ്ടാല്‍ ഹാലിളകുന്ന ഒരുപാട് പേരുണ്ട് സോഷ്യല്‍ മീഡിയയില്‍. എന്നാല്‍ ട്രോളും കൊണ്ട് രാധിക ആപ്‌തെയുടെ അടുത്തു ചെന്നാല്‍ ചുട്ട മറുപടിയായിരിക്കും താരത്തില്‍ നിന്ന് ലഭിക്കുക. അടുത്തിടെ ബിക്കിനി ധരിച്ച് ബീച്ചില്‍ ഇരിക്കുന്ന ഫോട്ടോ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് നേരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ബീച്ചില്‍ സാരി ധരിച്ചിട്ടാണോ പോകേണ്ടതെന്നാണ് നടി ഡിഎന്‍എക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 

സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നവരെ തനിക്ക് അറിയില്ലെന്നും അതിനാല്‍ അവരെ നേരിടേണ്ടകാര്യം തനിക്കില്ലെന്നും രാധിക പറഞ്ഞു. ബിക്കിനിയുടെ പേരില്‍ തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞാണ് അറിഞ്ഞതെന്നും ബീച്ചില്‍ സാരി ഉടുത്തു വരണമെന്നാണോ പ്രതീക്ഷിക്കുന്നതെന്നും അവര്‍ ചോദിച്ചു. 

2016 ല്‍ പുറത്തിറങ്ങിയ പാര്‍ച്ചിഡിലെ രാധികയുടെ നഗ്ന ചിത്രങ്ങള്‍ ചോര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും താന്‍ ശ്രദ്ധിക്കാറില്ലെന്നാണ് താരം പറയുന്നത്. 'ഞാന്‍ എന്റെ ജോലി ചെയ്യുന്നു, സിനിമ റിലീസ് ചെയ്യാന്‍ കാത്തിരിക്കുന്നു, ഈ കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ല'. തൊലിയുടെ നിറം വെച്ചുള്ള തമാശകള്‍ പറയുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'നിറത്തിന്റേയും ശരീരത്തിന്റേയും പേരില്‍ ഒരിക്കലും കളിയാക്കരുത്. അത് അത്ര തമാശയല്ല, വെളുത്ത നിറത്തിലുള്ളവരെ നമ്മള്‍ കളിയാക്കാറില്ലല്ലോ? അതുപോലെ ഇതും ചെയ്യരുത്. എല്ലാത്തിനും ഒരു ലിമിറ്റുണ്ട്' താരം വ്യക്തമാക്കി.

#holiDay #timeoff #goa #sea #sunset #friends @marc_t_richardson #afteraswim

A post shared by Radhika (@radhikaofficial) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com