നടന്‍ നീരജ് മാധവ് വിവാഹിതനാകുന്നു; വധു കോഴിക്കോട്ടുകാരി

ഏപ്രില്‍ രണ്ടിന് കോഴിക്കോടു വെച്ചായിരിക്കും വിവാഹം
നടന്‍ നീരജ് മാധവ് വിവാഹിതനാകുന്നു; വധു കോഴിക്കോട്ടുകാരി

മലയാള സിനിമയിലെ യൂത്തന്‍മാരുടെ പ്രതീകമായ നടന്‍ നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. ഏപ്രില്‍ രണ്ടിന് കോഴിക്കോടു വെച്ചായിരിക്കും വിവാഹം. 

സഹനടനായി സിനിമയിലേക്ക് എത്തിയ നീരജ് കുറഞ്ഞ സമയം കൊണ്ടാണ് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തത്. 2013 ല്‍ പുറത്തിറങ്ങിയ ബഡ്ഡിയാണ് ആദ്യ ചിത്രം. ദൃശ്യം, അപ്പോത്തിക്കിരി, 1983, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു. പൈപ്പില്‍ ചോട്ടിലെ പ്രണയം എന്ന സിനിമയിലാണ് നീരജ് നായകനാകുന്നത്. 

നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സെല്‍ഫിയില്‍ നൃത്ത സംവിധായകനായും നീരവ് പ്രവര്‍ത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com