'നിനക്ക് നല്ല വീടുണ്ട്, കഴിക്കാന്‍ ഭക്ഷണമുണ്ട്, ജീവിക്കാന്‍ വേണ്ടതെല്ലാമുണ്ട്...'; കാളിദാസിന് അമ്മ നല്‍കിയ ഉപദേശം ഇതായിരുന്നു

ആ സിനിമയിലെ അഭിനയത്തിന് അപ്പയ്ക്ക് അവാര്‍ഡ് കിട്ടുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നെന്നും കിട്ടാതായപ്പോള്‍ വലിയ വിഷമമായെന്നും കാളിദാസന്‍
'നിനക്ക് നല്ല വീടുണ്ട്, കഴിക്കാന്‍ ഭക്ഷണമുണ്ട്, ജീവിക്കാന്‍ വേണ്ടതെല്ലാമുണ്ട്...'; കാളിദാസിന് അമ്മ നല്‍കിയ ഉപദേശം ഇതായിരുന്നു

ജയറാമിന്റേയും പാര്‍വതിയുടേയും മകന്‍ കാളിദാസ് പൂമരത്തിലൂടെ മലയാളത്തിലേക്ക് ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ്. നീണ്ടനാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. അമ്മയുടെ ഉപദേശം അനുസരിച്ച് സിനിമകള്‍ തെരഞ്ഞെടുക്കാനുള്ള തീരുമാനത്തിലാണ് ഈ താമപുത്രന്‍. സിനിമ തെരഞ്ഞെടുക്കുമ്പോള്‍ പണത്തിന് പ്രാധാന്യം നല്‍കരുതെന്നാണ് അമ്മ പറഞ്ഞതെന്നും കാളിദാസ് വ്യക്തമാക്കി. 

'ഞാന്‍ സിനിമയില്‍ വരുമ്പോള്‍ അച്ഛന്‍ സിനിമയുടെ വലിയ തിരക്കിലാണ്. അമ്മ സിനിമയെല്ലാം വിട്ടിരുന്നു. പൂമരം ചെയ്യുമ്പോള്‍ അമ്മ പറഞ്ഞു. നിനക്ക് നല്ല വീടുണ്ട് . കഴിക്കാന്‍ ഭക്ഷണമുണ്ട്. ജീവിക്കാന്‍ വേണ്ടതെല്ലാമുണ്ട്. സിനിമ തെരഞ്ഞെടുക്കുമ്പോള്‍ പണത്തിന് പ്രാധാന്യം നല്‍കരുത്.' മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാളിദാസന്‍ ഇത് പറഞ്ഞത്.

അച്ഛന്റേയും അമ്മയുടേയും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ചും കാളിദാസ് വാചാലനായി. 'അമ്മയുടെ കഥാപാത്രങ്ങളില്‍ എനിക്കേറ്റവും ഇഷ്ടം വടക്കുനോക്കിയന്ത്രത്തിലെ ശോഭയാണ്. ശ്രീനിയങ്കിളിനെപോലെ ബ്രില്ല്യന്റായൊരു തിരക്കഥാകൃത്തിന്റെ രചനയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് ഞാന്‍ അമ്മയോട് പറയും.' അപ്പയുടെ സിനിമകളില്‍ കമല്‍ സംവിധാനം ചെയ്ത നടനാണ് ഏറ്റവും ഇഷ്ടമെന്നും. ആ സിനിമയിലെ അഭിനയത്തിന് അപ്പയ്ക്ക് അവാര്‍ഡ് കിട്ടുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നെന്നും കിട്ടാതായപ്പോള്‍ വലിയ വിഷമമായെന്നും കാളിദാസന്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com