പ്രണയപരവശരായ് വിനീതും സംവൃതയും: കാല്‍ച്ചിലമ്പ് തിയേറ്ററുകളിലേക്ക്

തെയ്യം പ്രമേയമാക്കിയുളള പ്രണയ കഥ പറഞ്ഞ ചിത്രം എട്ടുവര്‍ഷം മുന്‍പ് ഇന്ത്യന്‍ പനോരമയിലായിരുന്നു ആദ്യമായി പ്രദര്‍ശിപ്പിച്ചത്.
പ്രണയപരവശരായ് വിനീതും സംവൃതയും: കാല്‍ച്ചിലമ്പ് തിയേറ്ററുകളിലേക്ക്

വിനീത്, സംവൃത സുനില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ എംടി അന്നൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് കാല്‍ച്ചിലമ്പ്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം തിയേറ്ററുകളിലെത്തുകയാണ്. തെയ്യം പ്രമേയമാക്കിയുളള പ്രണയ കഥ പറഞ്ഞ ചിത്രം എട്ടുവര്‍ഷം മുന്‍പ് ഇന്ത്യന്‍ പനോരമയിലായിരുന്നു ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

ദേശീയ അവാര്‍ഡ് നേടിയ കളിയാട്ടം എന്ന ചിത്രത്തിന് ശേഷം തെയ്യം പ്രമേയമായി വരുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. തെയ്യത്തെ ആത്മാവോളം സ്‌നഹിച്ച കണ്ണന്‍ എന്ന കലാകാരന്റെ വേഷമാണ് വിനീത് സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിനീത് അഭിനയിച്ചത്.

തെയ്യത്തെ അത്രയധികം സ്‌നേഹിച്ച് വിവാഹം പോലും വേണ്ടെന്ന് വയ്ക്കുന്ന യുവാവാണ് കണ്ണന്‍. എന്നാല്‍ ചിറക്കല്‍ കോവിലകം ക്ഷേത്രത്തില്‍ കാരണവരുടെ പകരക്കാരനായി തെയ്യം അവതരിപ്പിക്കാന്‍ കണ്ണന്‍ എത്തുകയും അവിടുത്തെ കാര്‍ത്തിക തമ്പുരാട്ടിയുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. ഇതോടെ വ്രതശുദ്ധിയും ഉപാസനയും കണ്ണന് നഷ്ടമാകുന്നു. ഇങ്ങനെയുള്ള പ്രണയ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. 

സായ് കുമാര്‍, മോഹന്‍ ശര്‍മ്മ, മധുപാല്‍, ശ്രീരാമന്‍, മാള അരവിന്ദന്‍, നാരായണന്‍ നായര്‍, അഗസ്റ്റിന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com